കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇന്ന് മുതല്‍ 25 വരെ വിവിധ സ്ഥലങ്ങളില്‍ വൈദ്യുതി മുടങ്ങും. സെക്കന്‍ഡറി സബ്സ്റ്റേഷനുകളില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് വൈദ്യുതി മുടക്കം. ആറ് ഗവര്‍ണറേറ്റുകളിലും അറ്റകുറ്റപ്പണി ജനുവരി 18 ശനിയാഴ്ച മുതല്‍ തുടങ്ങുമെന്ന് വൈദ്യുതി, ജല പുനരുപയോഗ ഊര്‍ജ മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു.
ജനുവരി 25 വരെ അറ്റകുറ്റപ്പണികള്‍ നീളും. ഇത് മൂലം ചില സ്ഥലങ്ങളില്‍ വൈദ്യുതി മുടങ്ങും. അറ്റകുറ്റപ്പണിയുടെ ഷെഡ്യൂള്‍ അനുസരിച്ച് വിവിധ സമയങ്ങളിലാണ് വൈദ്യുതി മുടങ്ങുക. രാവിലെ എട്ടു മണി മുതല്‍ നാല് മണിക്കൂറാണ് അറ്റകുറ്റപ്പണി നടക്കുക. ജോലി അനുസരിച്ച് അറ്റകുറ്റപ്പണിയുടെ കാലയളവ് നീട്ടാനോ കുറയ്ക്കാനോ ഉള്ള സാധ്യതയുണ്ട്.
content highlight : power-outages-expected-in-kuwait-due-to-maintenance-work-in-sub-stations