Kerala

താമരശേരി കൊലപാതകം: സുബൈദയുടെ പോസ്റ്റുമോർട്ടം ഇന്ന്

കോഴിക്കോട്: ‌താമരശേരി പുതുപ്പാടിയിൽ ലഹരിയ്ക്ക് അടിമയായ മകൻ വെട്ടിക്കൊലപ്പെടുത്തിയ സുബൈദയുടെ പോസ്റ്റുമോർട്ടം ഇന്ന്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പോസ്റ്റുമോർട്ടം നടപടികൾ നടക്കുക. സുബൈദയുടെ മകൻ ആഷിഖിനെ ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് സുബൈദയുടെ സഹോദരി ഷക്കീലയുടെ പുതുപ്പാടി ചോയിയോടുള്ള വീട്ടിൽ വെച്ചാണ് സംഭവം. അർബുദ ബാധിതയായ സുബൈദ ശസ്ത്രക്രിയയ്ക്ക് ശേഷം സഹോദരിയുടെ വീട്ടിലാണ് കഴിഞ്ഞിരുന്നത്. ശനായാഴ്ച അമ്മയെ കാണാനെത്തിയപ്പോഴാണ് കൊലപാതകം. ലഹരിയ്ക്ക് അടിമയായ ആഷിഖ് ആറ് മാസത്തിലധികമായി ബാഗ്ലൂരിലെ ഡി അഡിഷൻ സെൻ്ററിൽ ചികിത്സയിലായിരുന്നു.