കേക്ക് കഴിക്കാൻ തോന്നുമ്പോൾ ഇനി വീട്ടിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കിയാലോ? നല്ല രുചികരമായ റെഡ് വെൽവെറ്റ് കേക്കിന്റെ റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
തയാറാക്കുന്ന വിധം
(പ്രീഹീറ്റ് അവ്ൻ 180 ഡിഗ്രിയിൽ 20 മിനിറ്റ്) പാൽ ½ കപ്പ്, വിനാഗിരി അല്ലെങ്കിൽ ലെമൺ ജ്യൂസ് 1 ടേബിൾസ്പൂൺ. നാരങ്ങ നീരും പാലും നല്ലത് പോലെ യോജിപ്പിച്ച് 10 മിനിറ്റു വെയ്ക്കുക. 1 -5 ചേരുവകൾ നല്ലത് പോലെ അരിച്ചെടുക്കുക.
എണ്ണ, പഞ്ചസാര, മുട്ട, വനിലഎസൻസ്, കണ്ടൻസ്ഡ് മിൽക്ക് എന്നിവ ചേർത്തു നന്നായി ബീറ്റ് ചെയ്യുക. ഇതിലേക്കു അരിച്ചു വെച്ച പൊടികളും ബട്ടർ മിൽക്കും റെഡ് കളറും ചേർത്തു യോജിപ്പിച്ചാൽ കേക്കിനുള്ള മാവ് റെഡിയായി. വിപ്പിങ് ക്രീം, ചീസ്, പഞ്ചസാര പൊടിച്ചതും ചേർത്തു നല്ലതു പോലെ ബീറ്റ് ചെയ്യുക. ക്രീം ആവുന്നത് വരെ ബീറ്റ് ചെയ്യണം. ഈ ക്രീം ഉപയോഗിച്ച് കേക്ക് അലങ്കരിക്കാം.