Food

സിമ്പിളായി ഒരു ഉപ്പുമാവ് തയ്യാറാക്കിയാലോ? ഗോതമ്പ് നുറുക്ക് ഉപ്പുമാവ് റെസിപ്പി നോക്കാം

സിമ്പിളായി ഒരു ഉപ്പുമാവ് തയ്യാറാക്കിയാലോ? വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ഗോതമ്പ് നുറുക്ക് ഉപ്പുമാവ് റെസിപ്പി,

ആവശ്യമായ ചേരുവകൾ

  • നുറുക്ക് ഗോതമ്പു – 1 കപ്പ്
  • വെള്ളം – ആവശ്യത്തിന്
  • കാരറ്റ് – 1/2 കപ്പ് ചെറുതായി അരിഞ്ഞത്
  • സവാള – 1/2 കപ്പ് ചെറുതായി അരിഞ്ഞത്
  • പച്ചമുളക് – 2 എണ്ണം
  • ഇഞ്ചി – 2 ടീ സ്പൂൺ
  • കറി വേപ്പില – ഒരു തണ്ടു
  • കടുക് – 1/2 ടീ സ്പൂൺ
  • എണ്ണ – 2 ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം

നന്നായി കഴുകി വൃത്തിയാക്കിയ നുറുക്ക് ഗോതമ്പു അര മണിക്കൂർ കുതിർക്കാൻ വയ്ക്കുക. കുതിർന്ന ഗോതമ്പ് അരിച്ചെടുത്തു വയ്ക്കുക. 5 കപ്പ് വെള്ളം തിളപ്പിച്ചു അതിലേക്ക് കുതിർത്ത ഗോതമ്പ് ഉപ്പും ചേർത്ത് 10 മിനിറ്റ് വേവിക്കുക, അപ്പോഴേക്കും ഗോതമ്പു വെന്തു വരും. ഒരു പാൻ ചൂടാക്കി അതിലേക്കു എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക, അരിഞ്ഞു വച്ചിരിക്കുന്ന കാരറ്റും സവാളയും ചേർത്ത് വഴറ്റുക. ചെറുതായി വാടി തുടങ്ങുമ്പോൾ അതിലേക്ക് ഇഞ്ചി, പച്ചമുളക്, കറിവേപ്പില, ഉപ്പ് (1/2 ടീ സ്പൂൺ ) എന്നിവ ചേർത്ത് കൊടുക്കുക. വെന്ത പച്ചക്കറി കൂട്ടിലേക്ക്‌ വേവിച്ച നുറുക്ക് ഗോതബ് ചേർത്ത് ഇളക്കുക
അടച്ചുവച്ച് കുറഞ്ഞ തീയിൽ അഞ്ചു മിനിറ്റ് വേവിച്ച് എടുക്കാം.