ഊണിന് ഉഗ്രൻ കല്ലുമ്മക്കായ റോസ്റ്റ് തയ്യാറാക്കിയാലോ? വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ഒരു റെസിപ്പി. എങ്ങനെ തയ്യാറാക്കാമെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
പുഴുങ്ങി തോടു കളഞ്ഞ് വൃത്തിയാക്കി വച്ചിരിക്കുന്ന കല്ലുമ്മക്കായയിലേക്ക് രണ്ടു മുതൽ അഞ്ചു വരെയുള്ള ചേരുവകൾ നന്നായി തേച്ചു പിടിപ്പിച്ച് പത്ത് മിനിറ്റ് മാറ്റി വയ്ക്കുക. ചൂടായ ഒരു പാനിൽ എണ്ണ ഒഴിച്ച് കറിവേപ്പില പൊട്ടിച്ചു മാറ്റി വച്ചിരിക്കുന്ന കല്ലുമ്മക്കായ ചേർത്തു കൊടുക്കാം. അല്പം വെള്ളം തളിച്ച് ഇളക്കിയശേഷം മൂടിവയ്ച്ചു ചെറുതീയിൽ നാലു മിനിറ്റ് വേവിക്കുക. ഇടയ്ക്കിടെ ഇളക്കി കൊടുത്തു പൂർണ്ണമായും ജലാംശം മാറുമ്പോൾ സ്റ്റൗവ് ഓഫ് ചെയ്യാം. ബ്രേക്ഫാസ്റ്റിന്റെ കൂടെയോ ലഞ്ചിന്റെ കൂടെയോ ചൂടോടെ വിളമ്പാം.