നല്ല തണുത്ത ഫ്രൂട്ട് സാലഡ് കഴിക്കുമ്പോള്‍ വയറിനും മനസ്സിനും കിട്ടുന്ന സുഖം ഒന്ന് വേറെ തന്നെയാണ്. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ഫ്രൂട്ട് സാലഡ് റെസിപ്പി നോക്കിയാലോ?
ആവശ്യമായ ചേരുവകള്‍
- ഏത്തപ്പഴം – രണ്ട്
- ഓറഞ്ച് – രണ്ട്
- മാമ്പഴം – ഒന്ന്
- ആപ്പിള്‍ – ഒന്ന്
- പേരയ്ക്ക – ഒന്ന്
- പച്ച മുന്തിരിങ്ങ – 150ഗ്രാം
- ചെറി – 1
- നാരങ്ങ – 1
- പഞ്ചാര – 100ഗ്രാം
തയ്യാറാക്കുന്ന വിധം
എല്ലാ പഴങ്ങളും ചെറുതായി നുറുക്കുക. അതിലേക്ക് നാരങ്ങ നീര് ഒഴിക്കുക. അതിനുശേഷം പഞ്ചസാര അല്പം വെള്ളം ചേര്‍ത്ത് ഉരുക്കുക. ഉരുക്കിയ പഞ്ചസാര പഴങ്ങളിലേക്ക് ചേര്‍ക്കുക. അതിനുശേഷം തണുപ്പിച്ച് കഴിക്കുക