Food

ഉള്ളം തണുക്കാൻ ഒരു മിക്‌സഡ് ഫ്രൂട്ട് സാലഡ് റെസിപ്പി ആയാലോ?

നല്ല തണുത്ത ഫ്രൂട്ട് സാലഡ് കഴിക്കുമ്പോള്‍ വയറിനും മനസ്സിനും കിട്ടുന്ന സുഖം ഒന്ന് വേറെ തന്നെയാണ്. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ഫ്രൂട്ട് സാലഡ് റെസിപ്പി നോക്കിയാലോ?

ആവശ്യമായ ചേരുവകള്‍

  • ഏത്തപ്പഴം – രണ്ട്
  • ഓറഞ്ച് – രണ്ട്
  • മാമ്പഴം – ഒന്ന്
  • ആപ്പിള്‍ – ഒന്ന്
  • പേരയ്ക്ക – ഒന്ന്
  • പച്ച മുന്തിരിങ്ങ – 150ഗ്രാം
  • ചെറി – 1
  • നാരങ്ങ – 1
  • പഞ്ചാര – 100ഗ്രാം

തയ്യാറാക്കുന്ന വിധം

എല്ലാ പഴങ്ങളും ചെറുതായി നുറുക്കുക. അതിലേക്ക് നാരങ്ങ നീര് ഒഴിക്കുക. അതിനുശേഷം പഞ്ചസാര അല്പം വെള്ളം ചേര്‍ത്ത് ഉരുക്കുക. ഉരുക്കിയ പഞ്ചസാര പഴങ്ങളിലേക്ക് ചേര്‍ക്കുക. അതിനുശേഷം തണുപ്പിച്ച് ക‍ഴിക്കുക