വൈകുന്നേരം കുട്ടികള്‍ക്ക് ചായയ്‌ക്കൊപ്പം കൊടുക്കാൻ ഒരു കിടിലൻ സ്നാക്ക്സ് തയ്യാറാക്കിയാലോ?വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ക്രിസ്പി ഓട്‌സ് കട്‌ലറ്റ്.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
പുഴുങ്ങിയെടുത്ത ഉരുളക്കിഴങ്ങും ചിരകിയെടുത്ത കാരറ്റും നന്നായി കൂട്ടിയോജിപ്പിക്കുക. വലിയൊരു പാത്രമെടുത്ത് അതിലേക്ക് വറുത്തുവെച്ച ഓട്സ്, ഉരുളക്കിഴങ്ങ് കൂട്ട്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക്, ഉപ്പ്, മുളക് പൊടി, ഗരംമസാല എന്നിവ ചേര്‍ക്കുക. ഇത് നന്നായി കൂട്ടിയോജിപ്പിക്കണം. ഇതിലേക്ക് പനീര്‍ കൂടി ചേര്‍ത്ത് നന്നായി കുഴച്ചെടുക്കാം.
ഇതില്‍ നിന്ന് കുറച്ച് വീതം എടുത്ത് വൃത്താകൃതിയില്‍ പരത്തിയെടുക്കാം. കട്ലറ്റില്‍ ആകൃതിയില്‍ കൈവെള്ളയില്‍ വെച്ച് തന്നെ പരത്തിയെടുക്കാം. ചുവട് കട്ടിയുള്ള പാത്രം അടുപ്പത്ത് വെച്ച് ചൂടായി കഴിയുമ്പോള്‍ എണ്ണയൊഴിച്ച് പരത്തിവെച്ച കട്ലറ്റുകള്‍ ഓരോന്നായി എടുത്ത് വറുത്തെടുക്കാം.