Entertainment

സൂര്യയുടെ ഒരുകാലത്തെ സെലിബ്രിറ്റി ക്രഷ് ​ഗൗതമി ; സ്നേഹത്തിന് നന്ദിയെന്ന് താരം

മലയാളത്തിലെ ശ്രദ്ധേയമായ നായിക മുഖമായിരുന്നു. തമിഴിലും നിരവധി ആരാധകർ ഉണ്ടായിരുന്നു ​ഗൗതമിക്ക്. അതിൽ ഒരാൾ തമിഴ് നടൻ സൂര്യയായിരുന്നു. സൂര്യയുടെ ആദ്യത്തെ സെലിബ്രിറ്റി ക്രഷ് ​ഗൗതമിയാണെന്ന് ഒരിക്കൽ സഹോദരൻ കാർത്തി തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. നന്ദൂരി ബാലകൃഷ്ണന്റെ അണ്‍സ്‌റ്റോപ്പബിള്‍ എന്ന പരിപാടിയിൽ സൂര്യയുടെ ക്രിഷിനെ കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹത്തിന് ചെറുപ്പം മുതലേ ഒരു നടിയെ ഇഷ്ടമായിരുന്നുവെന്നും ‘ചിക്കു ബുക്കു ചിക്കു ബുക്ക് റെയിലേ’ എന്നൊരു ഗാനമുണ്ടെന്നും അതിലെ നടി ഗൗതമിയോട് സൂര്യയ്ക്ക് ക്രഷ് ഉണ്ടായിരുന്നെന്നും കാർത്തി പറഞ്ഞു. ഇക്കാര്യം തന്റെ ശ്രദ്ധയിൽപെട്ടിരുന്നുവെന്ന് ഒരു അഭിമുഖത്തിൽ ചിരിച്ചുകൊണ്ട് പറയുകയാണ് ​ഗൗ​തമി.

സൂര്യ ഇക്കാര്യം പറഞ്ഞ വീഡിയോ ക്ലിപ് കണ്ടിരുന്നു സോ സ്വീറ്റ് എന്നാണ് ​ഗൗതമി ചിരിച്ചുകൊണ്ട് പറഞ്ഞത്. ഈ ​ഗാനത്തെക്കുറിച്ചും അതിൽ അഭിനയിക്കുന്ന കാര്യത്തെക്കുറിച്ചും തന്നോട് പറയുന്ന കാലത്ത് ഹീറോയിൻ ഐറ്റം ഡാൻസുകൾ ചെയ്യുന്ന രീതി ഇല്ല. പക്ഷെ പ്രഭു ദേവ കൂടെയുണ്ട് എന്ന് കേട്ടപ്പോൾ സമ്മതം പറയുകയായിരുന്നു എന്നാണ് ​ഗൗതമി പറയുന്നത്. അന്നൊരു പുതിയ ആളായിരുന്നു സംവിധായകൻ. തന്റെ തന്നെ പല സിനിമകളിലും അയാൾ അസിസ്റ്റന്റ് ഡയറക്ടറായി വന്നിട്ടുണ്ട്. വളരെ ഫോക്കസ്ഡ് ആയി ജോലി ചെയ്യുന്ന വ്യക്തിയാണ്. ഇന്ന് അദ്ദേഹത്തെ എല്ലാവർക്കും അറിയും എസ്. ശങ്കർ ആണ് ആ സംവിധായകൻ എന്ന് കൂടി ​ഗൗതമി കൂട്ടിചേർക്കുന്നു.

‘ചിക്കു ബുക്കു ചിക്കു ബുക്ക് റെയിലേ’ എന്ന ​ഗാനം പലർക്കും വലിയ ഇഷ്ടമാണ്. തനിക്കും അങ്ങനെ തന്നെയാണെന്നും ​ഗൗതമി പറയുന്നു. ഇത്രയും കാലത്തിനിടക്ക് നിരവധി പേരുടെ സ്നേഹം എനിക്ക് ലഭിച്ചിട്ടുണ്ട്. സിനിമാ ജീവിതത്തിൽ ലഭിച്ച വിലമതിക്കാനാകാത്ത സ്വത്ത് ആ സ്നേഹമാണെന്നും താരം പറയുന്നു. ​ഗലാട്ട മീഡിയയുമായുള്ള അഭിമുഖത്തിലാണ് ​ഗൗതമിയുടെ പ്രതികരണം.