ചേരുവകൾ
1. മത്തി – അരക്കിലോഗ്രാം
2. ചെറിയുള്ളി – 9 എണ്ണം
3. പച്ചമുളക് – 3 എണ്ണം
4. കറിവേപ്പില – ആവശ്യത്തിന്
5. വെളുത്തുള്ളി – 5-6 അല്ലി
6. ഇഞ്ചി – ഒന്ന്
7. ഇരുമ്പൻ പുളി – 7 – 8എണ്ണം
8. മല്ലിപ്പൊടി – 1 ടേബിൾസ്പൂൺ
9. ഉപ്പ് – ആവശ്യത്തിന്
10. എണ്ണ – 1 ടേബിൾസ്പൂൺ
11. ഉലുവ – 1/4 ടീസ്പൂണ്‍
12. കടുക് – 1/2 ടീസ്പൂണ്‍
13. കുരുമുളകുപൊടി – 1 ടീസ്പൂണ്‍
14. കാശ്മീരി മുളകുപൊടി – 2 ടീസ്പൂണ്‍
15. മഞ്ഞൾപ്പൊടി – 1/4 ടീസ്പൂണ്‍
16. വെള്ളം – ആവശ്യത്തിന്
തയാറാക്കുന്ന വിധം
മത്തി നന്നായി ഉപ്പിട്ട് കഴുകി വൃത്തിയാക്കി മാറ്റി വയ്ക്കുക.
ചട്ടി അടുപ്പിൽ വച്ച് ചൂടായി വരുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ചശേഷം 1/4 ടീസ്പൂണ്‍ ഉലുവ, 1/2 ടീസ്പൂണ്‍ കടുക് എന്നിവ ചേര്‍ക്കുക. കടുക്
പൊട്ടി വന്നശേഷം, നീളത്തിൽ അരിഞ്ഞ ചെറിയുള്ളി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ഇട്ട് നന്നായി മൂപ്പിച്ചെടുക്കുക.
ഇവ മൂത്തുവന്നശേഷം ഇതിലേക്ക് 1/2 ടീസ്പൂണ്‍ കുരുമുളകുപൊടി, 2 ടീസ്പൂണ്‍ കാശ്മീരി മുളകുപൊടി, 1 ടേബിൾസ്പൂൺ മല്ലിപ്പൊടി, 1/4 ടീസ്പൂണ്‍ മഞ്ഞൾപ്പൊടി എന്നിവ ചെറുതീയിൽ വച്ച് മൂപ്പിക്കുക.
ചെറുതായി മൂത്തുതുടങ്ങുമ്പോള്‍ അൽപം വെള്ളം ഒഴിച്ചശേഷം ആവശ്യത്തിന് ഉപ്പ് ഇട്ട് കൊടുത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
ഇടത്തരം തീയിൽ വച്ചശേഷം എണ്ണ തെളിഞ്ഞു വരുമ്പോൾ അതിലേക്ക് വീണ്ടും ഏകദേശം 2 ഗ്ലാസ്സ് വെള്ളം ഒഴിച്ച് ഇളക്കി കൊടുത്ത് നന്നായി തിളച്ചു തുടങ്ങുമ്പോൾ അതിലേക്ക് വൃത്തിയാക്കി നീളത്തിൽ അരിഞ്ഞു വച്ചിട്ടുള്ള ഇരുമ്പൻ പുളി ചേർക്കാം.
ഇവ തിളച്ചു വരുമ്പോൾ മത്തി ഓരോന്നായി ഇട്ടു കൊടുക്കാം.
ആവശ്യത്തിന് കറിവേപ്പില കൂടിയിട്ട് 10 മിനിറ്റ് നേരം അടച്ചുവച്ച് വേവിക്കാം.
നന്നായി തിളച്ച് വരുമ്പോൾ അൽപം വെളിച്ചെണ്ണ കൂടി ഒഴിച്ചു അടുപ്പിൽ നിന്നും വാങ്ങാം.
content highlight: fish-curry-with-irumban-puli