കുട്ടികള്‍ക്ക് സ്കൂളില്‍ കൊടുത്തുവിടാന്‍ പറ്റിയ ഒന്നാണ് ബനാന ബ്രെഡ് സാൻഡ്വിച്ച്. അവ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
വേണ്ട ചേരുവകൾ
ബ്രെഡ് – 2 എണ്ണം
നേന്ത്രപ്പഴം – 1 എണ്ണം
ശർക്കര -2 ടേബിൾസ്പൂൺ
തേങ്ങ ചിരകിയത് – 2 ടേബിൾസ്പൂൺ
ഏലയ്ക്കാപൊടി – 1/4 ടീസ്പൂൺ
നെയ് – 1 ടേബിൾസ്പൂൺ
ബദാം/അണ്ടി പരിപ്പ് – ചെറിയ കഷങ്ങൾ ആക്കിയത് ആവിശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പാനിൽ 1 ടീസ്പൂൺ നെയ്യ് ഒഴിച്ചതിന് ശേഷം ബ്രെഡ് ചൂടാക്കി എടുത്ത് മാറ്റി വയ്ക്കുക. ശേഷം നെയ്യ് ഒഴിച്ചിട്ട് അണ്ടിപരിപ്പും ബദാമും ചൂടാക്കി അതിൽ ചെറിയ കഷ്ണങ്ങളാക്കി മുറിച്ച നേന്ത്രപ്പഴം ചേർത്ത് വരട്ടി എടുക്കുക. പകുതി വേവാകുമ്പോൾ ശർക്കര പൊടിയും ഏലയ്ക്കാ പൊടിയും ചേർത്ത് 3 മിനിറ്റോളം ചെറു തീയിലിട്ട് വരട്ടി എടുക്കുക. ശേഷം തേങ്ങ ചിരികയതും ചേർത്ത് യോജിപ്പിക്കുക. ഇനി മാറ്റി വച്ച ബ്രെഡിൽ ഈ കൂട്ട് നിറയ്ക്കുക. ഇതോടെ ഹെല്‍ത്തിയായിട്ടുള്ള ബനാന ബ്രെഡ് സാൻഡ്വിച്ച് തയ്യാർ.
content highlight: banana-bread-sandwich-recipe