Food

കുഞ്ഞുങ്ങൾക്ക് ഇഷ്ടം പോലെ കഴിക്കാൻ അരിയുണ്ട തയ്യാറാക്കാം

ആവശ്യമായ ചേരുവകള്‍

അരി – രണ്ടു കപ്പ്  (കുത്തരി ആണ് നല്ലത് )
ശര്‍ക്കര ചീകിയത് – ഒന്നര കപ്പ്
ചുക്ക് പൊടി – അര ടിസ്പൂണ്‍
ഏലക്കാ പൊടി -അര ടിസ്പൂണ്‍
ജീരകം – അര ടിസ്പൂണ്‍
തേങ്ങ ചിരകിയത് – അര കപ്പ്

തയ്യാറാക്കേണ്ട രീതി

അരി കഴുകി വൃത്തിയാക്കി വെള്ളം ഇല്ലാതെ എടുത്ത് വക്കുക. പാൻ വച്ച് ചൂടാകുമ്പോൾ അരി വറക്കുക.അരി ചെറുതായി പൊട്ടാൻ തുടങ്ങുന്ന പരുവം വരെ വറക്കണം. ശേഷം തീ ഓഫ് ചെയ്ത് ചൂടാറാൻ വക്കുക. ചൂടാറിയ ശെഷം മിക്സിയിലിട്ട് പൊടിച്ച് വക്കുക. ചെറിയ തരിയായി പൊടിക്കാം. ശർക്കര കുറച്ച് വെള്ളം ചേർത്ത് ചൂടാക്കി പാനിയാക്കി അരിച്ച് വക്കുക. പാൻ വച്ച് ചൂടാകുമ്പോൾ ശർകര പാനി ചേർത്ത് ചൂടാക്കുക. അതിലേക്ക് ചുക്ക് പൊടി, ഏലക്കാപൊടി, ജീരകം, തേങ്ങ എന്നിവ കൂടി ചേർത്ത് ഇളക്കി ചൂടാക്കുക. ഇനി  പൊടിച്ച് വച്ചിരിക്കുന്ന അരി അലപം അല്പമായി ചേർത്ത് കൊടുത്ത് നന്നായി ഇളക്കി തീ ഓഫ് ചെയ്യുക. ചെറിയ ചൂടൊടെ തന്നെ ബാൾസ് ആയി ഉരുട്ടുക. തണുത്ത ശേഷം ഉപയോഗിക്കാം. വായു കടക്കാതെ പാത്രത്തിലാക്കി സൂക്ഷിക്കാം.