കുട്ടികൾ വളെരയധികം ഇഷ്ട്ടപ്പെടുന്ന ഒരു സ്നാക്കാണ് പൊട്ടറ്റോ സ്റ്റിക്ക്സ് അഥവാ ഉരുളക്കിഴങ്ങു പൊരിച്ചത്. ഇവ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
വേണ്ട ചേരുവകൾ
ഉരുളക്കിഴങ്ങ് – 4 എണ്ണം
ചില്ലി ഫ്ലേക്‌സ് – 1 സ്പൂൺ
ജീരകം – 1/2 സ്പൂൺ
കുരുമുളക് പൊടി – 1/2 സ്പൂൺ
മ – 3 സ്പൂൺ
തയ്യാറാക്കുന്ന വിധം
ഉരുളക്കിഴങ്ങ് നന്നായി പുഴുങ്ങി പൊടിച്ചെടുക്കുക. അതിലേയ്ക്ക് കുരുമുളക് പൊടി, ജീരകം, മുളകുപൊടി കോൺഫ്ലവർ എന്നിവ ചേര്‍ത്ത് ചപ്പാത്തി മാവിന്റെ പരുവത്തിൽ പരത്തി സ്റ്റിക്ക് രൂപത്തിൽ കട്ട് ചെയ്തു എടുക്കുക. ശേഷം തിളച്ച എണ്ണയിൽ ഇവയിട്ട് വറുത്തെടുക്കാം. ഇതോടെ നല്ല ക്രിസ്പിയായിട്ടുള്ള പൊട്ടറ്റോ സ്റ്റിക്ക് റെഡി.
content highlight: how-to-prepare-potato-sticks-recipe