തൃശൂരിൽ സിപിഎം നേതാവിന് പോത്തിന്റെ കുത്തേറ്റു. ചാവക്കാട് ഈസ്റ്റ് ലോക്കൽ സെക്രട്ടറി പിഎസ് അശോകനാണ് കുത്തേറ്റത്. ഇന്ന് രാവിലെയായിരുന്നു സംഭവം. അയൽവാസിയുടെ പോത്ത് കയറിൽ കുരുങ്ങിയപ്പോൾ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് കുത്തേറ്റതെന്നാണ് വിവരം. പരിക്കേറ്റ അശോകനെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.