ഇന്ന് സമ്പൂര്‍ണ നിരോധനം വരാനിരിക്കേ അമേരിക്കയില്‍ ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ടിക്‌ടോക് പ്രവർത്തനം നിലച്ചു. ആപ്പിൾ, ഗൂഗിൾ സ്റ്റോറുകളിൽ ടിക്‌ടോക് ഇപ്പോള്‍ ലഭ്യമല്ല. ഫെഡറൽ നിരോധനം പ്രാബല്യത്തിൽവരുന്നതിന് തൊട്ടുമുൻപാണ് ആപ്പ് പ്രവർത്തനം അവസാനിപ്പിച്ചിരിക്കുന്നത്.
ചൈനക്കാരല്ലാത്ത ഒരു ഉടമയ്ക്കു വിൽക്കുകയോ അല്ലെങ്കിൽ പൂർണമായി അടച്ചുപൂട്ടുകയോ ചെയ്യണമെന്ന നിയമാണ് യുഎസ് കോൺഗ്രസ് ഏപ്രിലിൽ പാസാക്കിത്, എന്തായാലും രണ്ടാമത്തേതാണ് ടിക്ടോക്കിന്റെ മാതൃകമ്പനിയായ ബൈറ്റ്ഡാൻസ് തിരഞ്ഞെടുത്തത്. നിയുക്ത പ്രസിഡന്റ് ട്രംപ് അധികാരമേറ്റാൽ ടിക്ടോക് തിരികെ എത്തിക്കാനുള്ള പരിഹാരമാർഗമുണ്ടാക്കിയേക്കാമെന്നാണ് സൂചന.
170 ദശലക്ഷം അമേരിക്കക്കാർ ഉപയോഗിക്കുന്ന ജനപ്രിയ ആപ്പ് വിൽക്കാനുള്ള ബൈറ്റ്ഡാൻസിനുള്ള സമയപരിധിക്ക് രണ്ട് ദിവസം മുമ്പ്, യുഎസ് സുപ്രീം കോടതി നിയമം ഭരണഘടനാപരമാണെന്നും അതിലെ വ്യവസ്ഥകൾ നിലനിൽക്കണമെന്നും വിധിച്ചതോടെയാണ് ആപ് യുഎസിൽ ലഭിക്കാതായിത്. പ്രൊട്ടക്ടിങ് അമേരിക്കന്‍സ് ഫ്രം ഫോറിന്‍ അഡ്വേഴ്‌സറി കൺട്രോള്‍ഡ് ആപ്ലിക്കേഷന്‍സ് ആക്ട് ടിക്‌ടോക്കിന് ബാധകമായിരിക്കും എന്ന വിധിയാണ് കോടതി പുറപ്പെടുവിച്ചിത്.
ചൈനീസ് ഗവണ്‍മെന്റ് ആപ്പ് ഉപയോഗിച്ച് അമേരിക്കന്‍ പൗരന്മാരുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നു എന്ന ആരോപണമായിരുന്നു ടിക്‌ടോക്കിനെതിരെ ആദ്യം ഉന്നയിക്കപ്പെട്ടത്. ഇത് ഗൗരവമുള്ള ഒന്നാണെന്ന് കോടതി നിരീക്ഷിച്ചു. ആരോപണം ആദ്യമായി ഉന്നയിക്കപ്പെട്ടത് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആദ്യത്തെ തവണ അധികാരത്തിലിരിക്കുന്ന സമയത്തായിരുന്നു.
രണ്ടാമൂഴത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ അദ്ദേഹം ആപ്പ് പ്രവര്‍ത്തിക്കുന്നെങ്കില്‍ പ്രവര്‍ത്തിക്കട്ടെ എന്ന് തന്റെ അഭിപ്രായം മാറ്റി എന്നതാണ് മറ്റൊരു രസകരമായ കാര്യം. ഇന്ത്യയാണ് ടിക്‌ടോക് ആദ്യമായി നിരോധിച്ച രാജ്യങ്ങളിലൊന്ന്.
ആപ്പിളിന്റെയോ ഗൂഗിളിന്റെയോ ആപ്പ് സ്റ്റോര്‍ വഴി ടിക്‌ടോക് ലഭിക്കുന്നുണ്ടെന്നു കണ്ടാല്‍ ഇരു കമ്പനികളും പ്രതിദിനം 5000 ഡോളര്‍ വച്ച് പിഴ ഒടുക്കേണ്ടതായി വരും. ഓറക്ള്‍ കമ്പനി ആണ് ടിക്‌ടോക്കിന്റെ അമേരിക്കന്‍ ഉപയോക്താക്കളുടെ ഡേറ്റ സൂക്ഷിക്കുന്നത്. പിഴ ഓറക്‌ളിനും ബാധകമായേക്കും.
ടിക്‌ടോക്കിനെതിരെ അമേരിക്കന്‍ കോണ്‍ഗ്രസ് പാസാക്കിയ ആദ്യ നിയമം, തള്ളി പുതിയ ഒന്ന് കൊണ്ടുവരിക എന്നതാണ് മറ്റൊരു സാധ്യത. അങ്ങനെ ആപ്പിന് കുറച്ചുകാലം കൂടെ പ്രവര്‍ത്തനാനുമതി നേടാനായേക്കും. ഇത്തരം ഒരു ബില്‍ കൊണ്ടുവരണം എന്നാണ് സെനറ്റര്‍ എഡ് മാര്‍കി ആവശ്യപ്പെട്ടത്. എന്നാല്‍, ഇത്തരം കാര്യങ്ങള്‍ അത്ര വേഗം നടപ്പാക്കുന്ന സ്വഭാവം അമേരിക്കന്‍ കോണ്‍ഗ്രസിന് പൊതുവേ ഇല്ല.
അമേരിക്കന്‍ കമ്പനികളായ ഗൂഗിളിന്റെ യൂട്യൂബിനോ, പിന്നീട് മെറ്റാ ആരംഭിച്ച റീല്‍സിനോ മറികടക്കാന്‍ സാധിക്കാത്ത ഒരു ആകര്‍ഷണീയത ആ രാജ്യത്തെ പൗരന്മാര്‍ക്കിടയില്‍ വളര്‍ത്തിയെടുക്കാന്‍ ഒരു ചൈനീസ് ആപ്പിനു സാധിച്ചു എന്നത് ടെക്‌നോളജിയുടെ ഈറ്റില്ലമായി അറിയപ്പെടുന്ന സിലിക്കന്‍ വാലിക്ക് കുറച്ചൊന്നുമായിരിക്കില്ല നാണക്കേടുണ്ടാക്കിയത്. തങ്ങളുടെ അമേരിക്കന്‍ എതിരാളികളുടെ സമ്മര്‍ദ്ദം അടക്കം കൊണ്ടാകാം ഗവണ്‍മെന്റ് ആപ്പിനെതിരെ നടപടികളിലേക്ക് കടന്നത് എന്നും വാദമുണ്ട്.
CONTENT HIGHLIGHT: tiktok us ban