Kerala

ടൂറിസ്റ്റ് ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം, യുവാവിന് ദാരുണാന്ത്യം

കുന്നിക്കോട് വാഹനാപകടത്തിൽ യുവാവ് മരിച്ചു. കോട്ടവട്ടം സ്വദേശി ബിജിൻ (22) ആണ് മരിച്ചത്. നിയന്ത്രണം വിട്ട് മറിഞ്ഞ് വീണ ബൈക്ക് ടൂറിസ്റ്റ് ബസിൽ ഇടിക്കുകയായിരുന്നു. യുവാവിൻ്റെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി. കുന്നിക്കോട് മേലില റോഡിൽ വെച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ യുവാവ് അപകട സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.