Kerala

പതിനാറുകാരി പ്രസവിച്ചു; ഗർഭം ധരിച്ചത് പതിനാലുകാരനായ സഹോദരനിൽ നിന്ന്; തമാശയ്ക്ക് തുടങ്ങിയ ബന്ധമെന്ന് മൊഴി | 16 year old girl delivers baby

പെൺകുട്ടിയും കുഞ്ഞും ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നാണ് സൂചന

കൊല്ലം: പതിനാറുകാരി പ്രസവിച്ചതായി റിപ്പോർട്ടുകൾ. പതിനാലുകാരനായ സഹോദരനാണ് ഉത്തരവാദിയെന്ന് പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. ഈ മാസം 13 ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആയിരുന്നു പെൺകുട്ടി കുഞ്ഞിന് ജന്മം നൽകിയത്.

ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് പെൺകുട്ടി ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. ഇതിനിടെയാണ് പെൺകുട്ടി ഗർഭിണി ആണെന്ന് വ്യക്തമായത്. ഇതോടെ ആശുപത്രി അധികൃതർ ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരം അറിയിക്കുകയായിരുന്നു.

ചൈൽഡ് ലൈൻ പ്രവർത്തകർ ചോദിച്ചപ്പോഴാണ് സഹോദരനിൽ നിന്നുമാണ് ഗർഭിണിയായത് എന്ന് പെൺകുട്ടി വെളിപ്പെടുത്തിയത്. തമാശയ്ക്ക് തുടങ്ങിയ ബന്ധം ആണെന്നും പെൺകുട്ടി മൊഴി നൽകിയിരുന്നു.

പെൺകുട്ടിയും കുഞ്ഞും ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നാണ് സൂചന. കുഞ്ഞിനെ ചൈൽഡ്‌ലൈൻ പ്രവർത്തകർ ഏറ്റെടുത്തിട്ടുണ്ട്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.