India

മനുഭാക്കറിന്റെ കുടുംബം സഞ്ചരിച്ച സ്കൂട്ടർ അപകടത്തിൽപ്പെട്ടു; താരത്തിന്റെ മുത്തശ്ശിയും അമ്മാവനും ദാരുണാന്ത്യം | manu bhaker grandmother and uncle died

ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു

ചണ്ഡീഗഡ്: ഷൂട്ടിങ് താരവും ഒളിംപ്യനുമായ മനുഭാക്കറിന്റെ കുടുംബം സഞ്ചരിച്ച സ്കൂട്ടർ അപകടത്തിൽപ്പെട്ട് രണ്ടുപേർ മരിച്ചു. മനു ഭാക്കറിന്റെ മുത്തശ്ശിയും അമ്മാവനുമാണ് മരണപ്പെട്ടതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഹരിയാനയിലെ ദാദ്രിയില്‍ വെച്ചായിരുന്നു അപകടം. ഇരുവരും സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കാറിന്റെ ഡ്രൈവര്‍ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.

അപകടത്തെ കുറിച്ച് മനു ഭാക്കറിന്റെ കുടുംബത്തിന്റെ ഭാഗത്ത് നിന്ന് പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ല. പാരിസ് ഒളിമ്പിക്‌സില്‍ രണ്ട് മെഡലുകള്‍ നേടി ചരിത്രം സൃഷ്ടിച്ച താരമാണ് മനു ഭാക്കര്‍. വെള്ളിയാഴ്ചയാണ് മനു ഖേല്‍രത്‌ന പുരസ്‌കാരം ഏറ്റുവാങ്ങിയത്.

CONTENT HIGHLIGHT: manu bhaker grandmother and uncle died