Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

എപ്പോഴും മൂളിക്കൊണ്ടിരിക്കുന്ന പട്ടണം; അറിയാം താവോസിന്‍റെ വിശേഷങ്ങള്‍ | taos-county-nestled-in-northern-new-mexico

ചില വിചിത്ര പ്രതിഭാസങ്ങള്‍ ഈ ഭൂമിയിലുണ്ട്, അവയില്‍ ഒന്നാണ് 'താവോസ് ഹം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 19, 2025, 08:14 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ശാന്തവും വിശാലവുമായ ഒരു മരുഭൂമി…. എവിടെ നിന്നോ ഒരു മൂളല്‍ ശബ്ദം കേള്‍ക്കാം. ആദ്യം അതത്ര ശ്രദ്ധിക്കുന്നില്ല. പിന്നീട് നിങ്ങള്‍ മനസ്സിലാക്കുന്നു, ആ ശബ്ദം മാഞ്ഞുപോകുന്നില്ല, സ്ഥിരമായി അന്തരീക്ഷത്തില്‍ തന്നെ തങ്ങി നില്‍ക്കുന്ന ആ ശബ്ദം, ഉള്ളില്‍ ചിലപ്പോള്‍ കൗതുകവും ചിലപ്പോള്‍ ഭീതിയും നിറയ്ക്കുന്നു. അത്തരം ചില വിചിത്ര പ്രതിഭാസങ്ങള്‍ ഈ ഭൂമിയിലുണ്ട്, അവയില്‍ ഒന്നാണ് ‘താവോസ് ഹം’. 1990 കളുടെ തുടക്കം മുതൽ ന്യൂ മെക്സിക്കോയിലെ താവോസ് നഗരത്തില്‍ കണ്ടു വരുന്ന- അല്ല, കേട്ടുവരുന്ന ഈ പ്രതിഭാസം ആയിരക്കണക്കിന് സഞ്ചാരികളെ ആകര്‍ഷിക്കുന്നു. രസകരമെന്നു പറയട്ടെ, എല്ലാവർക്കും ഇത് കേൾക്കാൻ കഴിയില്ല.

താവോസ് ഹമ്മിനെ കുറിച്ചുള്ള ഒരു പഠനം സൂചിപ്പിക്കുന്നത്, രണ്ട് ശതമാനം പേർക്ക് മാത്രമാണ്, 32 ഹെർട്‌സിനും 80 ഹെർട്‌സിനും ഇടയിലുള്ള ഈ ശബ്ദം കേള്‍ക്കാന്‍ പറ്റുന്നത് എന്നാണ്. മധ്യവയസ്കരായ ആളുകൾക്ക് ഇത് കേൾക്കാൻ സാധ്യത കൂടുതലാണ്. അതേപോലെ, ചിലര്‍ക്ക് ഇത് കേള്‍ക്കുമ്പോള്‍ മനസ്സ് ശാന്തമാകുന്നു. മറ്റു ചിലര്‍ക്കാകട്ടെ അസ്വസ്ഥത തോന്നുന്നതായി പറയപ്പെടുന്നു. അതേപോലെ, ഇളം കാറ്റുള്ള തണുത്ത കാലാവസ്ഥയിലും അതിരാവിലെയും മാത്രമേ ഇത് കേൾക്കാനാകൂ. ഭൂമിശാസ്ത്രപരമായ പ്രവർത്തനങ്ങള്‍, അന്തരീക്ഷത്തിലെ കുറഞ്ഞ ആവൃത്തിയിലുള്ള ശബ്ദ തരംഗങ്ങൾ തുടങ്ങിയവ ഇത്തരമൊരു പ്രതിഭാസത്തിന്‌ കാരണമായേക്കാം എന്ന് ഗവേഷകര്‍ കരുതുന്നു. ചിലര്‍ക്ക് മാത്രം കേള്‍ക്കാന്‍ കഴിയുന്നതിനാല്‍, മാനസിക ഘടകങ്ങളും ഇതിനെ സ്വാധീനിക്കാന്‍ സാധ്യതയുണ്ട് എന്ന് അവര്‍ പറയുന്നു.

ന്യൂ മെക്സിക്കോയുടെ വടക്കൻ മേഖലയിൽ, സാംഗ്രെ ഡി ക്രിസ്റ്റോ പർവതനിരകളിലെ താവോസ് കൗണ്ടിയിലെ ഒരു പട്ടണമാണ് താവോസ്. ചരിത്രപ്രാധാന്യമുള്ള ഇരുപതിലധികം സ്ഥലങ്ങള്‍ ഇവിടെയുണ്ട്. തെക്കുപടിഞ്ഞാറൻ അമേരിക്കൻ ഐക്യനാടുകളിലെ ഒരു തദ്ദേശീയ അമേരിക്കൻ ഇന്ത്യൻ ജനവിഭാഗമായ പ്വേബ്ലോകളുടെ താവോസ് പതിപ്പായ താവോസ് പ്വേബ്ലോകളുടെ അധിവാസകേന്ദ്രങ്ങള്‍ പ്രശസ്തമാണ്. അമേരിക്കയിൽ തുടർച്ചയായി അധിവസിച്ചുപോരുന്ന ഏറ്റവും പഴയ ജനസമൂഹമായാണ് ഇവർ കണക്കാക്കപ്പെടുന്നത്. താവോസ് നഗരത്തിന് 1.6 കിലോമീറ്റർ വടക്കാണ് ഇവരുടെ പ്രദേശം സ്ഥിതിചെയ്യുന്നത്. ചുവപ്പും തവിട്ടും ചേർന്ന നിറത്തിൽ കാണപ്പെടുന്ന അഡോബ് എന്നയിനം കട്ടകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ബഹുനില മാളികകള്‍ കാണേണ്ട കാഴ്ചയാണ്. ക്രി.വ 1000നും 1450നും ഇടയിൽ പണികഴിപ്പിച്ച നിർമ്മിതികളാണ് ഈ വീടുകൾ എന്ന് പറയപ്പെടുന്നു.

കലാകാരന്മാരുടെ പറുദീസ എന്നറിയപ്പെടുന്ന താവോസിൽ 80-ലധികം ആർട്ട് ഗാലറികളുണ്ട്, കൂടാതെ, സ്റ്റുഡിയോകൾ, മ്യൂസിയങ്ങൾ എന്നിവയുണ്ട്. ഹാർവുഡ് മ്യൂസിയം ഓഫ് ആർട്ട്, മില്ലിസെന്‍റ് റോജേഴ്‌സ് മ്യൂസിയം എന്നിവ ഈ പ്രദേശത്തിന്‍റെ പ്രകൃതി സൗന്ദര്യത്തിൽ നിന്നും സാംസ്കാരിക സമ്പന്നതയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട കലാസൃഷ്ടികള്‍ പ്രദർശിപ്പിച്ചിരിക്കുന്നു. ഇരുപതാം നൂറ്റാണ്ടിന്‍റെ ആരംഭം മുതൽ സർഗ്ഗാത്മകതയുടെ കേന്ദ്രമായിരുന്ന താവോസ് ആർട്ട് കോളനിയുമുണ്ട്. യുഎസിലെ ഏറ്റവും ഉയരം കൂടിയ പാലങ്ങളിൽ ഒന്നായ റിയോ ഗ്രാൻഡെ ഗോർജ് പാലം പ്രകൃതിസ്നേഹികള്‍ക്ക് പ്രിയപ്പെട്ടതാണ്. താഴെയുള്ള പരുക്കൻ മലയിടുക്കിന്‍റെ മനോഹര കാഴ്ചകളും, ഹൈക്കിംഗ്, റാഫ്റ്റിംഗ്, സ്കീയിംഗ് മുതലായ വിനോദങ്ങളുമെല്ലാം ഒട്ടേറെ ആളുകളെ ഇവിടേക്ക് ആകര്‍ഷിക്കുന്നു. ചുറ്റുമുള്ള ചുടുനീരുറവകളില്‍ നീന്താനും അവസരമുണ്ട്.

STORY HIGHLIGHTS: taos-county-nestled-in-northern-new-mexico

ReadAlso:

ഇന്ത്യയിലെ ആദ്യ സൂര്യകിരണങ്ങൾ ഇവിടെയത്തും; അരുണാചലിലെ ഡോങ് ഗ്രാമത്തിലേക്ക് പോയാലോ?

കേരളത്തിലെ ആരുംകൊതിക്കും ഹിഡൻ സ്പോട്ട്; ‘മലബാറിന്റെ ഊട്ടി’ കാണാൻ പോയാലോ?

സ്വിറ്റ്‌സർലൻഡ് ഇനി ദൂരെയല്ല! സഞ്ചാരികളെ ആകർഷിച്ച് എറണാകുളത്തെ ഈ ഹരിത തുരുത്ത്; കാടും പുഴയും ചേരുന്ന സ്വർഗ്ഗതുല്യമായ ഇടം..

കൊൽക്കത്തയിൽ ഒരിക്കലെങ്കിലും പോകണം; ഈ സ്ഥലങ്ങൾ കാണാതെ മടങ്ങരുത്

ലോകത്തിലെ ഏറ്റവും വലിയ ബിയർ മ്യൂസിയം എവിടെയാണെന്ന് അറിയാമോ ?

Tags: അന്വേഷണം. Comtaoscountynorthernnew-mexicoതാവോസ്Anweshanam.comTravel newsDESTINATIONTRAVEL WORLDഅന്വേഷണം.കോം

Latest News

ചെന്നൈയിലെ രണ്ടാമത്തെ വിമാനത്താവളം; ഒരാഴ്ചയ്ക്കുള്ളിൽ പരന്തൂരിന് പകരം രണ്ടിടങ്ങൾ കണ്ടെത്തി വിജയ് സർക്കാർ | chennai-second-airport-parandur-two-alternative-sites-vijay-government

ബീഡി നൽകാൻ വിസമ്മതിച്ചു; ചെന്നൈയിൽ അതിഥി തൊഴിലാളിയെ അടിച്ചു കൊന്നു | Drunk Men Create Ruckus, Beat 62-Year-Old Migrant Worker To Death In Chennai; 4 Arrested

ഡൽഹിയിലെ സുരക്ഷിതമല്ലാത്ത പി.ജി ഹോസ്റ്റലുകളുടെ ദുരവസ്ഥ തുറന്നുകാട്ടുന്നതാണ് ദുരന്തം; നടുക്കം രേഖപ്പെടുത്തി മല്ലികാർജുൻ ഖർഗെ | The tragedy exposes the plight of unsafe PG hostels in Delhi; Mallikarjun Kharge expresses shock

ചിറയിൻകീഴിലെ കയ്യാങ്കളി; രമ്യ ഹരിദാസിനെതിരെ നടപടി വേണം, എല്ലാകാര്യങ്ങളും അന്വേഷണ സമിതിയെ അറിയിച്ചിട്ടും തന്നെ സസ്പെന്റ് ചെയ്തു, സജാദ് | Chirayankeezhu incident, Action should be taken against Ramya Haridas MLA

പാലക്കാട് ശ്രീനിവാസൻ വധക്കേസിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ പ്രതികൾക്ക് തിരിച്ചടി; 3 പേരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies