Kerala

ഗുളികയ്ക്കുള്ളിൽ ഇരുന്ന ലക്ഷണമില്ല; ഗുളികയിൽ മൊട്ടുസൂചി കണ്ടെത്തിയെന്ന പരാതി വ്യാജമെന്ന് ആരോഗ്യ വകുപ്പ് | needle found in medicine compliant false

'സി- മോക്സ്' ഗുളികയ്ക്ക് ഉള്ളിൽ മൊട്ടു സൂചി കണ്ടെത്തി എന്നായിരുന്നു പരാതി

തിരുവനന്തപുരം: ആശുപത്രിയിലെ ഫാർമസിയിൽ നിന്ന് വിതരണം ചെയ്ത ഗുളികയിൽ മൊട്ടുസൂചി കണ്ടെത്തിയെന്ന പരാതി വ്യാജമെന്ന് ആരോഗ്യ വകുപ്പ്. മൊട്ടുസൂചി പരിശോധിച്ചതിൽ ഗുളികയ്ക്കുള്ളിൽ ഇരുന്ന ലക്ഷണമില്ല. സൂചിയുടെ അറ്റം മാത്രം തുരുമ്പെടുത്ത നിലയിൽ ആയിരുന്നു. ഗുളിക കഴിച്ച് അസ്വസ്ഥത അനുഭവപ്പെട്ട സ്ത്രീക്ക് എക്സ്റേ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ലെന്നും ഇതേ ബാച്ചിലെ മറ്റ് ഗുളികകൾക്ക് യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളും ഇല്ലെന്നും ആരോഗ്യ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കി.

വിതുര താലൂക്ക് ആശുപത്രിയിൽ നിന്ന് വിതരണം ചെയ്ത ഗുളികയിൽ നിന്ന് മൊട്ടുസൂചി ലഭിച്ചെന്ന് ആയിരുന്നു മേമല ഉരുളുകുന്ന് സ്വദേശിനി വസന്ത പരാതി നൽകിയത്. കഴിഞ്ഞ ബുധനാഴ്ചയാണ് ഇവർ ശ്വാസം മുട്ടലിനെത്തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയത്. ഡോക്ടറുടെ കുറിപ്പടി പ്രകാരം ആശുപത്രി ഫാര്‍മസിയില്‍ നിന്നും വാങ്ങിയ ‘സി- മോക്സ്’ ഗുളികയ്ക്ക് ഉള്ളിൽ മൊട്ടു സൂചി കണ്ടെത്തി എന്നായിരുന്നു പരാതി. ഗുളികയ്ക്കുള്ളിൽ മരുന്നില്ലെന്നു സംശയം തോന്നി തുറന്നുനോക്കിയപ്പോഴാണ് മൊട്ടുസൂചി കണ്ടത് എന്നായിരുന്നു പരാതിയിൽ പറഞ്ഞത്.

CONTENT HIGHLIGHT: needle found in medicine compliant false