Kerala

ഗേറ്റ് ദേഹത്തേയ്ക്ക് മറിഞ്ഞ് വീണ് മൂന്നു വയസുകാരി മരിച്ചു | gate of the quarters fell on child

ഗേറ്റിൽ കയറി കളിക്കാൻ ശ്രമിക്കുന്നതിനിടെ മറിഞ്ഞുവീഴുകയായിരുന്നുവെന്നാണ് വിവരം

മലപ്പുറം: ഗേറ്റ് ദേഹത്ത് വീണ് മൂന്നു വയസുകാരി മരിച്ചു. നിലമ്പൂര്‍ മണലോടിയിലെ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന വണ്ടൂർ സ്വദേശി സമീറിന്‍റെ മകൾ അയറ ആണ് മരിച്ചത്.

ഇന്ന് വൈകിട്ട് നാലേ കാലോടെയാണ് അപകടം ഉണ്ടായത്. വാടക ക്വാര്‍ട്ടേഴ്സിന്‍റെ മതിലിനോട് ചേര്‍ന്നുള്ള ഗേറ്റ് കുഞ്ഞിന്‍റെ മുകളിലേക്ക് വീഴുകയായിരുന്നു. കുട്ടി കളിക്കുന്നതിനിടെയാണ് അപകടം.

അപകടം നടക്കുന്ന സമയം അവിടെ ആരും ഉണ്ടായിരുന്നില്ല. ഗേറ്റിൽ കയറി കളിക്കാൻ ശ്രമിക്കുന്നതിനിടെ മറിഞ്ഞുവീഴുകയായിരുന്നുവെന്നാണ് വിവരം. അപകടം നടന്ന ഉടനെ കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലാണ് കുട്ടിയെ ആദ്യം എത്തിച്ചത്. ഗുരുതരമായി പരിക്കേറ്റതിനാൽ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്.