ന്യൂഡൽഹി: പ്രഥമ പുരുഷ, വനിതാ ഖോ ഖോ ലോകകപ്പ് സ്വന്തമാക്കി ഇന്ത്യ. നേപ്പാളിനെയാണ് ഇരു ടീമുകളും പരാജയപ്പെടുത്തിയത്. ഒന്നാം ടേണിൽ ഇന്ത്യ 34 പോയിന്റ് നേടി. ക്യാപ്റ്റൻ പ്രിയങ്ക ഇംഗ്ലെ മികച്ച ഫോമോടെ ഒന്നിലധികം ടച്ചുകൾ നേടി തിളങ്ങി. ഒരു ഡ്രീം റൺ പോലും നേടാനാകാതെ നേപ്പാൾ കുഴങ്ങുന്നതിനാണ് സ്റ്റേഡിയം സാക്ഷിയായത്. രണ്ടാം ടേണിൽ ദീപയുടെ നേതൃത്വത്തിൽ ഒരു തിരിച്ചുവരുവിന് നേപ്പാൾ ശ്രമിച്ചെങ്കിലും അവർക്ക് 24 പോയിന്റെ സ്വന്തമാക്കേനേ കഴിഞ്ഞുള്ളൂ. മൂന്നാം ടേണിലും ഇന്ത്യ തന്നെ ആധിപത്യംപുലർത്തി.
നാലാം ടേണിൽ അഞ്ച് മിനിറ്റ് 14 സെക്കൻഡ് നീണ്ടുനിന്ന ഡ്രീം റണ്ണുമായി ചൈത്ര ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചതോടെ ഇന്ത്യ വിജയം ഉറപ്പിച്ചു. സ്കോർ: ഇന്ത്യ-78, നേപ്പാൾ-40.
ഗ്രൂപ്പ് ഘട്ടത്തില്‍ ദക്ഷിണകൊറിയ, ഇറാന്‍, മലേഷ്യ എന്നീ രാജ്യങ്ങളെ തോല്‍പ്പിച്ചാണ് ഇന്ത്യ ക്വാര്‍ട്ടറിലെത്തിയത്. ക്വാര്‍ട്ടറില്‍ ബംഗ്ലാദേശിനേയും സെമിയില്‍ ദക്ഷിണാഫ്രിക്കയേയും പരാജയപ്പെടുത്തി.
54–36 പോയിന്റിനാണ് പുരുഷ ടീം നേപ്പാളിനെ പരാജയപ്പെടുത്തിയത്. മത്സരത്തിലുടനീളം ഇന്ത്യ മേൽക്കൈ പുലർത്തി. ഒന്നാം ടേണിൽ 26–0 നേടി ഇന്ത്യ രണ്ടാം ടേണിൽ 56–18 എന്ന ശക്തമായ നിലയിലെത്തി. അവസാന ടേണിൽ നേപ്പാളിന് 8 പോയിന്റ് മാത്രമാണ് കൂട്ടിച്ചേർക്കാനായത്.
CONTENT HIGHLIGHT: first mens and womens kho kho world cup