Sports

അധികമാരേയും അറിയിക്കാതെയുള്ള വിവാഹം; ജീവിതസഖിയും മിന്നുന്ന സ്പോര്‍ട്‌സ് താരം; ആരാണ് നീരജ് ചോപ്ര വരണമാല്യം ചാർത്തിയ ഹിമാനി ? | who is neeraj chopra’s wife himani

പൊളിറ്റിക്കല്‍ സയന്‍സിലും ഫിസിക്കല്‍ എജ്യുക്കേഷനിലും ബിരുദം നേടിയശേഷമാണ് ഉന്നതപഠനത്തിനായി ഹിമാനി വിദേശത്തേക്ക് പോയത്

ഇന്ത്യൻ അത്ലറ്റിക്സ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളാണ് നീരജ് ചോപ്ര. തുടർച്ചയായ രണ്ടാം ഒളിമ്പിക്സിലും ഇന്ത്യക്കായി മെഡൽ നേടിയിരുന്നു അദ്ദേഹം. നിലവിൽ രാജ്യത്തെ ഏറ്റവും സമ്പന്നനായ അത്ലറ്റുമാരിൽ ഒരാളാ‌ണ്. ടോക്കിയോ ഒളിമ്പിക്‌സിലെ നേട്ടത്തിന് നീരജ് ചോപ്രയെ 2022-ലെ പത്മിശ്രീ പുരസ്‌കാരം നൽകി ആദരിച്ചു.

ഒളിമ്പിക് സ്വർണത്തിന് പുറമെ ലോക ജൂനിയർ ചാമ്പ്യൻഷിപ്പ്, ലോക ചാമ്പ്യൻഷിപ്പ്, ഏഷ്യൻ ചാമ്പ്യൻഷിപ്പ്, ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ് , സൗത്ത് ഏഷ്യൻ ഗെയിംസ് എന്നിവയിലും നീരജ് ചോപ്ര സ്വർണം നേടിയിട്ടുണ്ട്. ഡയമണ്ട് ലീഗ് കിരീടവും അദ്ദേഹം നേടിയിട്ടുണ്ട്.

ഞായറാഴ്ചയാണ് നീരജ് ചോപ്ര വിവാഹിതനായത്. നീരജിനെ പോലെ തന്നെ സ്പോർട്സ് താരമാണ് വധുനും. ടെന്നിസ് താരം ഹിമാനി മോര്‍ ആണ് നീരജിന്റെ പത്നി. അടുത്ത ബന്ധുക്കള്‍ പങ്കെടുത്ത വിവാഹചിത്രം നീരജ് ചോപ്ര തന്നെയാണ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്.

ഈ നിമിഷത്തില്‍ ഞങ്ങളെ ഒരുമിച്ച് കൊണ്ടുവന്ന എല്ലാ അനുഗ്രഹങ്ങള്‍ക്കും നന്ദി. സന്തോഷത്തോടെ സ്‌നേഹത്താല്‍ ബന്ധിക്കപ്പെട്ടു എന്ന് കുറിച്ചുകൊണ്ടാണ് താരം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

താന്‍ വിവാഹിതനാകാന്‍ പോകുന്നു എന്ന വിവരം നീരജ് മുമ്പ് വെളിപ്പെടുത്തിയിരുന്നില്ല. ജാവലിന്‍ത്രോയില്‍ രണ്ട് തവണ ഒളിമ്പിക്‌സ് മെഡല്‍ നേടിയ താരത്തിന്റെ വധുവും കായികമേഖലയില്‍നിന്നുതന്നെയാണ്. ഹരിയാനയിലെ ലാര്‍സൗലി സ്വദേശിയാണ് ഹിമാനി മോര്‍.

അമേരിക്കയിലെ സൗത്ത് ഈസ്‌റ്റേണ്‍ ലൂയിസിയാന സര്‍വകലാശാലയില്‍ നിന്നാണ് ഹിമാനി പഠനം പൂര്‍ത്തിയാക്കിയത്. ഫ്രാങ്ക്‌ളിന്‍ പിയേഴ്‌സ് യൂണിവേഴ്‌സിറ്റില്‍ ടെന്നീസ്‌ പാര്‍ട്‌ടൈം വൊളണ്ടിയര്‍ അസിസ്റ്റന്റായി ജോലിചെയ്തിട്ടുണ്ട്. ആംഹെസ്റ്റ് കോളേജില്‍ ഗ്രാജുവേറ്റ് അസിസ്റ്റന്റായ ഹിമാനി ഇവിടുത്തെ വനിതാ ടെന്നിസ് ടീമിനെ നയിച്ചിട്ടുണ്ട്. മക്കോര്‍മാര്‍ക്ക് ഐസെന്‍ബെര്‍ഗ് സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റില്‍നിന്നും സ്‌പോര്‍ട്‌സ് ആന്റ് അഡ്മിനിസ്‌ട്രേഷനില്‍ മാസ്‌റ്റേഴ്‌സ് ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്.

ഡല്‍ഹിയില്‍നിന്നും പൊളിറ്റിക്കല്‍ സയന്‍സിലും ഫിസിക്കല്‍ എജ്യുക്കേഷനിലും ബിരുദം നേടിയശേഷമാണ് ഉന്നതപഠനത്തിനായി ഹിമാനി വിദേശത്തേക്ക് പോയത്.

CONTENT HIGHLIGHT: who is neeraj chopra’s wife himani