പഞ്ചാരിയിലും പാണ്ടിയിലും തായമ്പകയിലും ഒരുപോലെ പ്രതിഭ തെളിയിച്ച മധ്യകേരളത്തിലെ കൊട്ടിന്റെ പ്രമാണി ചേരാനല്ലൂർ ശങ്കരൻകുട്ടൻമാരാർ പ്രഥമ ചേലമറ്റത്തപ്പൻ പുരസ്കാരത്തിന് അർഹനായി. ദക്ഷിണകാശി എന്ന പേരിൽ പിതൃതർപ്പണത്തിന് പ്രശസ്തമായ പെരുമ്പാവൂർ ചേലാമറ്റം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ദേവസ്വം ട്രസ്റ്റ് ഏർപ്പെടുത്തിയതാണ് പുരസ്കാരം. ചേലാമറ്റം ദേവസ്വം ട്രസ്റ്റ് സ്ഥാപക പ്രസിഡന്റും അരനൂറ്റാണ്ടോളം ക്ഷേത്രം പ്രസിഡന്റുമായിരുന്ന പരേതനായ വേലിയാംകോല്‍ മനയ്ക്കല്‍ വി.എന്‍.നാരായണന് നമ്പൂതിരി (കുഞ്ചു നമ്പൂതിരി)യുടെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയതാണ് 50001 രൂപയും പ്രശസ്തിപത്രവും ഉപഹാരവും ഉള്‍പ്പെടുന്ന പുരസ്കാരം.
ചേരാനല്ലൂര്‍ വടക്കിനി മാരാത്തെ സരസ്വതി അമ്മയുടെയും ഊരമന ഓലിയ്ക്കല്‍ മാരാത്തെ പരമേശ്വരക്കുറുപ്പിന്റെയും മകന് നാലു വയസ്സ് മുതല്‍ ചെണ്ടക്കോല് കൈയിലെടുത്തതാണ്. എട്ടാം വയസ്സില്‍ തായമ്പക അരങ്ങേറി. മധ്യകേരളത്തിലെയും വടക്കന്‍ കേരളത്തിലെയും എല്ലാ മേജര്‍ ക്ഷേത്രങ്ങളിലും പഞ്ചാരിയിലും പാണ്ടിയിലും തായമ്പകയിലും തന്റെ പ്രാഗല്ഭ്യം തെളിയിച്ചു.
തെക്കും വടക്കുമുള്ള പ്രഗല്ഭരായ എല്ലാ മേളക്കാര്ക്കൊപ്പവും കൊട്ടിപ്പരിശീലിച്ച് തെളിഞ്ഞു വന്നതാണ് ശങ്കരന്കുട്ടന്റെ മേളം. തൃശൂര്‍പൂരത്തില്‍ തിരുവമ്പാടി വിഭാഗത്തിന്റെ പ്രമാണിയാണിപ്പോൾ ശങ്കരന്‍കുട്ടന്‍ മാരാര്‍. കേരള സംഗീത നാടക അക്കാദമി മുന്‍ സെക്രട്ടറി പ്രൊഫ. ഡോ. പി.വി. കൃഷ്ണന് നായര്‍ അധ്യക്ഷനും ശ്രീവത്സന്‍ തിയ്യാടി, കാലടി കൃഷ്ണയ്യര്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്ക്കാര ജേതാവിനെ തിരഞ്ഞെടുത്തത്. ഫെബ്രുവരി 26-ന് വൈകിട്ട് അഞ്ചിന് പുരസ്കാരം സമര്‍പ്പിക്കും.
STORY HIGHLIGHTS: Chelamathathappan award to Cheranallur Shankarankuttan