Kerala

ചേലാമറ്റത്തപ്പൻ പുരസ്കാരം ചേരാനല്ലൂർ ശങ്കരൻകുട്ടൻ മാരാർക്ക് | Chelamathathappan award to Cheranallur Shankarankuttan

ചേരാനല്ലൂർ ശങ്കരൻകുട്ടൻ മാരാർക്ക് സ്വന്തം തട്ടകത്തിൽ നിന്നും ലഭിച്ച അംഗീകാരം

പഞ്ചാരിയിലും പാണ്ടിയിലും തായമ്പകയിലും ഒരുപോലെ പ്രതിഭ തെളിയിച്ച മധ്യകേരളത്തിലെ കൊട്ടിന്റെ പ്രമാണി ചേരാനല്ലൂർ ശങ്കരൻകുട്ടൻമാരാർ പ്രഥമ ചേലമറ്റത്തപ്പൻ പുരസ്കാരത്തിന് അർഹനായി. ദക്ഷിണകാശി എന്ന പേരിൽ പിതൃതർപ്പണത്തിന് പ്രശസ്തമായ പെരുമ്പാവൂർ ചേലാമറ്റം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ദേവസ്വം ട്രസ്റ്റ് ഏർപ്പെടുത്തിയതാണ് പുരസ്‌കാരം. ചേലാമറ്റം ദേവസ്വം ട്രസ്റ്റ് സ്ഥാപക പ്രസിഡന്റും അരനൂറ്റാണ്ടോളം ക്ഷേത്രം പ്രസിഡന്റുമായിരുന്ന പരേതനായ വേലിയാംകോല്‍ മനയ്ക്കല്‍ വി.എന്‍.നാരായണന്‍ നമ്പൂതിരി (കുഞ്ചു നമ്പൂതിരി)യുടെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയതാണ് 50001 രൂപയും പ്രശസ്തിപത്രവും ഉപഹാരവും ഉള്‍പ്പെടുന്ന പുരസ്‌കാരം.

ചേ​രാ​ന​ല്ലൂ​ര്‍ വ​ട​ക്കി​നി മാ​രാ​ത്തെ സ​ര​സ്വ​തി അ​മ്മ​യു​ടെ​യും ഊ​ര​മ​ന ഓ​ലി​യ്ക്ക​ല്‍ മാ​രാ​ത്തെ പ​ര​മേ​ശ്വ​ര​ക്കു​റു​പ്പി​ന്റെ​യും മ​ക​ന്‍ നാ​ലു വ​യ​സ്സ്​​ മു​ത​ല്‍ ചെ​ണ്ട​ക്കോ​ല്‍ കൈ​യി​ലെ​ടു​ത്ത​താ​ണ്. എ​ട്ടാം വ​യ​സ്സി​ല്‍ താ​യ​മ്പ​ക അ​ര​ങ്ങേ​റി. മ​ധ്യ​കേ​ര​ള​ത്തി​ലെ​യും വ​ട​ക്ക​ന്‍ കേ​ര​ള​ത്തി​ലെ​യും എ​ല്ലാ മേ​ജ​ര്‍ ക്ഷേ​ത്ര​ങ്ങ​ളി​ലും പ​ഞ്ചാ​രി​യി​ലും പാ​ണ്ടി​യി​ലും താ​യ​മ്പ​ക​യി​ലും ത​ന്റെ പ്രാ​ഗ​ല്​​ഭ്യം തെ​ളി​യി​ച്ചു.

തെ​ക്കും വ​ട​ക്കു​മു​ള്ള പ്ര​ഗ​ല്​​ഭ​രാ​യ എ​ല്ലാ മേ​ള​ക്കാ​ര്‍ക്കൊ​പ്പ​വും കൊ​ട്ടി​പ്പ​രി​ശീ​ലി​ച്ച്​ തെ​ളി​ഞ്ഞു വ​ന്ന​താ​ണ് ശ​ങ്ക​ര​ന്‍കു​ട്ട​ന്റെ മേ​ളം. തൃശൂര്‍പൂരത്തില്‍ തിരുവമ്പാടി വിഭാഗത്തിന്റെ പ്രമാണിയാണിപ്പോൾ ശങ്കരന്‍കുട്ടന്‍ മാരാര്‍. കേരള സംഗീത നാടക അക്കാദമി മുന്‍ സെക്രട്ടറി പ്രൊഫ. ഡോ. പി.വി. കൃഷ്ണന്‍ നായര്‍ അധ്യക്ഷനും ശ്രീവത്സന്‍ തിയ്യാടി, കാലടി കൃഷ്ണയ്യര്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്‌ക്കാര ജേതാവിനെ തിരഞ്ഞെടുത്തത്. ഫെബ്രുവരി 26-ന് വൈകിട്ട് അഞ്ചിന് പുരസ്‌കാരം സമര്‍പ്പിക്കും.

STORY HIGHLIGHTS:  Chelamathathappan award to Cheranallur Shankarankuttan