India

പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്തത് കാറിൽ തട്ടിക്കൊണ്ടുപോയി; പ്രതിയെ പിടികൂടാന്‍ പെൺകുട്ടി സഹായിച്ചത് ഇങ്ങനെ | dalit girl news

ബലാത്സംഗം ചെയ്യുന്നതിനിടെയും റാഷിദ് പെണ്‍കുട്ടിക്ക് നേരെ ജാതി അധിക്ഷേപം നടത്തിയതായും പൊലീസ് പറഞ്ഞു

ലഖ്നൗ: പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തയാൾ പിടിയിൽ. റാഷിദ് എന്ന യുവാവാണ് പിടിയിലായത്. പ്രതി പെൺകുട്ടിയെ വീടിന് പുറത്ത് നിന്ന് കാറിൽ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. ഇയാളെ കണ്ടെത്താനായി സഹായിച്ചത് പെൺകുട്ടി തന്നെയാണ്. കാറിൻ്റെ ഡാഷ്‌ബോർഡിൽ നിന്ന് കണ്ടെത്തിയ തിരിച്ചറിയൽ കാർഡില്‍ നിന്ന് പെണ്‍കുട്ടി നല്‍കിയ വിവരമാണ് പ്രതിയെ പിടികൂടാന്‍ സഹായകമായതെന്ന് പൊലീസ് പറഞ്ഞു. ഇത് കൂടാതെ പ്രതി ഫോണിൽ പീഡന ദൃശ്യങ്ങൾ പകർത്തിയിരുന്നതായും പൊലീസ് കൂട്ടിച്ചേര്‍ത്തു.

പ്രതി പെൺകുട്ടിയെ വീടിന് പുറത്ത് നിന്ന് കാറിൽ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. രാവിലെ 10 മണിയോടെ പെൺകുട്ടി മാലിന്യം വലിച്ചെറിയാനായി പുറത്തിറങ്ങിയ സമയത്താണ് സംഭവമുണ്ടായത്. അതേ സമയം ബലാത്സംഗം ചെയ്യുന്നതിനിടെയും റാഷിദ് പെണ്‍കുട്ടിക്ക് നേരെ ജാതി അധിക്ഷേപം നടത്തിയതായും പൊലീസ് പറഞ്ഞു.

പെൺകുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം ഗ്രാമത്തിന് പുറത്തുള്ള ശ്മശാനത്തിന് സമീപമുള്ള റോഡിലേക്ക് ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും കൂലിപ്പണിക്കാരാണ്. സംഭവം നടക്കുന്ന സമയത്ത് ഇരുവരും വീട്ടില്‍ ഉണ്ടായിരുന്നില്ല. ഇയാളുടെ കാറില്‍ കണ്ട തിരിച്ചറിയൽ കാർഡിൽ അക്രമിയുടെ പേര് പെൺകുട്ടി തന്നെയാണ് പൊലീസിനോട് പറഞ്ഞത്.

പേര് വച്ച് നടത്തിയ അന്വേഷണത്തിലൂടെ താക്കൂർദ്വാര പോലീസ് സ്‌റ്റേഷന് കീഴിലുള്ള ഗ്രാമവാസിയാണ് ഇയാളെന്ന് തിരിച്ചറിഞ്ഞു. വെള്ളിയാഴ്ച റാഷിദിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ബലാത്സംഗം, എസ്‌സി/ എസ്‌ടി അട്രോസിറ്റി (പ്രിവൻഷൻ) ആക്‌ട്, പോക്‌സോ ആക്ട് എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു.