India

രാജ്യത്ത് സ്വതന്ത്രവും നീതിപൂർവവുമായ തിരഞ്ഞെടുപ്പു നടത്തുന്നു; തിരഞ്ഞെടുപ്പ് കമ്മിഷനെ പ്രശംസിച്ച് പ്രധാനമന്ത്രി

ഡൽഹി: രാജ്യത്ത് സ്വതന്ത്രവും നീതിപൂർവവുമായ തിരഞ്ഞെടുപ്പു നടത്തുന്നതിൽ തിരഞ്ഞെടുപ്പു കമ്മിഷന്റെ പ്രതിബദ്ധതയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. സാങ്കേതികവിദ്യയുടെ മികവുകളെല്ലാം കമ്മിഷൻ ഫലപ്രദമായി ഉപയോഗിക്കുന്നു. 25ന് സ്ഥാപകദിനം ദേശീയ വോട്ടർദിനമായി ആഘോഷിക്കുന്ന കമ്മിഷൻ ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്കു വഹിക്കുന്നതായും പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ പ്രധാനമന്ത്രി പറഞ്ഞു. ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിന്റെ വിശ്വാസ്യത പ്രതിപക്ഷം ചോദ്യംചെയ്യുന്നതിനിടെയാണ് പ്രധാനമന്ത്രി കമ്മിഷന്റെ പ്രവർത്തനങ്ങളെ പ്രശംസിച്ചത്. രാജ്യം റിപ്പബ്ലിക് ആയതിന്റെ 75–ാം വാർഷികമായതിനാൽ ഇത്തവണത്തെ ആഘോഷം സവിശേഷമാണെന്നും പ്രധാന മന്ത്രി പറഞ്ഞു.