Entertainment

അഭിനയിക്കാൻ വിളിച്ചത് അവാർഡ് പടമെന്ന് പറഞ്ഞ്, പുറത്തിറങ്ങിയപ്പോൾ അത് സെക്സ് പടമായി : സലീം കുമാർ

ഷക്കീലയെ നായികയാക്കി ആർ.ജെ.പ്രസാദ് സംവിധാനം ചെയ്ത് 2000ത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് കിന്നാരത്തുമ്പികൾ. ദാക്ഷായണി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ഷക്കീല അവതരിപ്പിച്ചത്. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ​ഗോപി ചിത്രങ്ങൾ തിളങ്ങി നിന്ന കാലത്ത് ഈ സിനിമ വൻ വിജയമായിരുന്നു. അന്ന് ആറ് ഇന്ത്യൻ ഭാഷകളിലേക്കാണ് ചിത്രം മൊഴിമാറ്റം ചെയ്യപ്പെട്ടത്. ചിത്രത്തിൽ സലീം കുമാറും വേഷമിട്ടിരുന്നു. ഇപ്പോൾ ആ അനുഭവം പങ്കുവെക്കുകയാണ് താരം.

ക്കീല തരംഗത്തിന് തുടക്കം കുറിച്ച കിന്നാരത്തുമ്പികളിൽ പെട്ടുപോയതാണെന്നാണ് സലീം കുമാർ പറഞ്ഞത്. ഭരതൻ ചെയ്യുന്ന ടൈപ്പുള്ള അവാർഡ് സിനിമയാണെന്ന് പറഞ്ഞാണ് തന്നെ സിനിമയിലേക്ക് വിളിച്ചതെന്നാണ് സലീം കുമാറിന്റെ വാക്കുകൾ. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കര്യങ്ങൾ വെളിപ്പെടുത്തിയത്.

ഭരതൻ ടച്ചുള്ള അവാർഡ് പടമാണെന്ന് പറഞ്ഞ് തന്നെ വിളിച്ചപ്പോൾ അഭിനയിക്കാൻ ചെന്നു. എന്നാൽ സിനിമയ്ക്ക് ആദ്യം വിതരണക്കാർ ഉണ്ടായിരുന്നില്ല. സിനിമ വിറ്റ് പോകണമെങ്കിൽ കുറച്ച് കൂടി സെക്‌സ് സീൻ ഉൾപ്പെടുത്തണം എന്ന് ഡയറക്ടർ അറിയിക്കുകയായിരുന്നു. നിങ്ങൾ എന്ത് വേണമെങ്കിലും വച്ചോ, പക്ഷെ എന്റെ പേര് ചീത്തയാക്കരുത് എന്നായിരുന്നു ഇതിന് ഞാൻ നൽകിയ മറുപടി. സിനിമയുടെ പോസ്റ്ററിൽ എന്റെ ചിത്രം ഉൾപ്പെടുത്തരുതെന്നും പറഞ്ഞു. ഞാൻ പറഞ്ഞതുപോലെ അവർ എന്റെ ചിത്രം പോസ്റ്ററിൽ ഉൾപ്പെടുത്തിയില്ല. സിനിമ ഇറങ്ങിയപ്പോൾ ആദ്യം വലിയ നേട്ടം ഉണ്ടായില്ല. പിന്നീട് സിനിമ വൻ വിജയം ആകുകയായിരുന്നുവെന്നും സലീം കുമാർ വ്യക്തമാക്കി. തെങ്കാശിപട്ടണത്തിന്റെ ഷൂട്ടിം​ഗിനായി പൊള്ളാച്ചിയിൽ ചെന്നപ്പോൾ ആ പടത്തിന്റെ പേരിൽ എന്നെ ആളുകൾ തിരിച്ചറിഞ്ഞു എന്നുകൂടി സലീം കുമാർ കൂട്ടിച്ചേർത്തു.