ഈന്തപ്പഴത്തിന് ഏറെ ഗുണങ്ങളുണ്ട് അല്ലെ, ഇരുമ്പിൻറെ അംശം കൂടുതലാണ് എന്നതാണ് ഈന്തപ്പഴത്തെ മറ്റുളളവയിൽ നിന്ന് വ്യത്യസ്‍തമാക്കുന്നത്. ഇനി ഈന്തപഴം ഷേക്ക് അടിക്കുമ്പോൾ ഇതുപോലെ ചെയ്തോളൂ.
ആവശ്യമായ ചേരുവകൾ
- ഈന്തപ്പഴം – കാൽ കപ്പ്
- പാൽ – മുക്കാൽ ലിറ്റർ
- പഞ്ചസാര – 2 ടേബിൾ സ്പൂൺ
- ഏലയ്ക്കാപ്പൊടി – 1 ടീസ്പൂൺ
- ബദാം, പിസ്ത – അലങ്കരിയ്ക്കാൻ
തയാറാക്കുന്ന വിധം
ഈന്തപ്പഴത്തിന്റെ കുരു നീക്കം ചെയ്ത് മാറ്റിവയ്ക്കുക. ശേഷം പാലും പഞ്ചസാരയും ഈന്തപ്പഴവും ചേർത്ത് മിക്സിയിൽ അടിച്ചെടുക്കണം. ഏലയ്ക്കാപ്പൊടി ചേർത്ത് മിക്സ് ചെയ്തശേഷം ബദാം, പിസ്ത എന്നിവ കൊണ്ട് ഷേക്ക് അലങ്കരിക്കാം. നിങ്ങളുടെ ആവശ്യത്തിനനുസരിച്ച് തണുപ്പ് ചേർത്ത് ഈന്തപ്പഴം മിൽക്ക് ഷേക്ക് കുടിക്കൂ.