ഡയറ്റ് ചെയ്യുന്നവരില്‍ ഭൂരിഭാഗം പേരും രാത്രിയില്‍ കുക്കുമ്പര്‍ ആണ് കഴിക്കുന്നവരാണ്. വെറുതെ കുക്കുമ്പര്‍ കഴിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ ഇനി അത് ജ്യൂസായി കുടിച്ചാലും മതി. ഇതുപോലെ തയ്യാറാക്കിക്കോളൂ.
ആവശ്യമായ ചേരുവകള്‍
- കുക്കുമ്പര്‍ – പകുതി (ചെറുതാക്കി കഷ്ണങ്ങള്‍ ആക്കിയത്)
- ചെറുനാരങ്ങ – 1 എണ്ണം
- ഇഞ്ചി – ചെറിയ കഷ്ണം
- പുതിനയില – 3 എണ്ണം
- പഞ്ചസാര – ആവശ്യത്തിന്
- വെള്ളം – 2 1/2 കപ്പ്
- ഉപ്പ് – കാല്‍ ടീസ്പൂണ്‍
തയാറാക്കുന്ന വിധം
ആദ്യം കുക്കുമ്പര്‍, ഇഞ്ചി, പുതിനയില എന്നിവ മൂന്നും മിക്സിയുടെ ജാറില്‍ ഒന്ന് ചതച്ചെടുക്കാം. ശേഷം ചതച്ചെടുത്ത ചേരുവകൾ രണ്ടര കപ്പ് തണുത്ത വെള്ളവും ആവശ്യത്തിന് പഞ്ചസാരയും കാല്‍ ടീസ്പൂണ്‍ ഉപ്പും ചേര്‍ത്ത് മിക്‌സിയുടെ ജാറില്‍ നന്നായി അടിച്ചെടുക്കുക. അരിച്ചതിനു ശേഷം ഗ്ലാസില്‍ ഒഴിച്ച് വിളമ്പാം.