വയറുനിറയെ ചോറുണ്ണാൻ ഉള്ളി സാമ്പാർ ഉണ്ടാക്കിയാലോ? വളരെ രുചികരമായി എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു സാംബാർ റെസിപ്പി.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ഒന്നാമത്തെ ചേരുവ യോജിപ്പിച്ച് പ്രഷര്‍ കുക്കറിൽ വേവിച്ചു മാറ്റി വയ്ക്കുക. പാനിൽ എണ്ണ ചൂടാക്കി ഇഞ്ചി ചേർത്തു വഴറ്റുക. പച്ചമണം മാറുമ്പോള്‍ നാലാമത്തെ ചേരുവ ചേർത്തു നന്നായി വഴറ്റുക. ചുവന്നുള്ളിയുടെ നിറം മാറി വരുമ്പോൾ തക്കാളി ചേർത്തു വഴറ്റുക. ഒരുപാട് വഴന്നു പോകരുത്. ഇതിലേക്ക് ആറാമത്തെ ചേരുവകൾ ചേർത്തു വഴറ്റണം. പച്ചമണം മാറുമ്പോൾ പുളിവെള്ളവും പാകത്തിന് ഉപ്പും ചേർത്തു തിളപ്പിക്കുക. വേവിച്ചു വച്ചിരിക്കുന്ന പരിപ്പും ചേർത്ത് ഒന്നു കൂടി തിളപ്പിക്കുക. ആവശ്യമെങ്കിൽ കൂടുതൽ വെള്ളം ചേർക്കാം. എട്ടാമത്തെ ചേരുവ താളിച്ച് സാമ്പാറിൽ ഒഴിച്ചു വിളമ്പാം.