രാജ്യത്തെ മുന്‍നിര ലൈഫ് ഇൻഷുറൻസ് സേവനദാതാക്കളായ എസ്ബിഐ ലൈഫ് ഇൻഷുറൻസ് 2024 ഡിസംബര്‍ 31ന് അവസാനിച്ച പാദത്തിൽ 26,256 കോടി രൂപയുടെ പുതിയ ബിസിനസ് പ്രീമിയം നേടി. 2023 ഡിസംബര്‍ 31ല്‍ 26,000 കോടി രൂപയുടെ പുതിയ ബിസിനസ് പ്രീമിയമായിരുന്നു നേടിയത്. സ്ഥിരം പ്രീമിയം ഇക്കാലയളവില്‍ 12 ശതമാനവും വര്‍ധിച്ചിട്ടുണ്ട്. പരിരക്ഷാ വിഭാഗത്തില്‍ കൃത്യമായ ശ്രദ്ധ പതിപ്പിക്കുന്ന എസ്ബിഐ ലൈഫിന്‍റെ പരിരക്ഷാ പദ്ധതികളുടെ പുതിയ ബിസിനസ് പ്രീമിയം 2024 ഡിസംബര്‍31ന് 2792 കോടി രൂപയാണ്. കമ്പനിയുടെ അറ്റാദായം 1,600 കോടി രൂപയാണെന്നും ഡിസംബര്‍ 31ലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. സോള്‍വന്‍സി അനുപാതം 2.04 ആയി തുടരുന്നുമുണ്ട്. നിയന്ത്രണ മാനദണ്ഡങ്ങള്‍ പ്രകാരം നിലനിര്‍ത്തേണ്ടത് 1.50 ആണ്. ആകെ കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 19 ശതമാനം വര്‍ധിച്ച് 4,41,678 കോടി രൂപയിലും എത്തിയിട്ടുണ്ട്.