കൊച്ചി: ഓടുന്ന സ്കൂൾ ബസ് കത്തിനശിച്ചു. എറണാകുളം കല്ലൂർക്കാട് ഇന്ന് രാവിലെ ഒമ്പതരയോടെ ആയിരുന്നു സംഭവം. വാഴക്കുളം സെൻറ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിലെ സ്കൂൾ ബസിനാണ് തീപിടിച്ചത്.
മുൻ ഭാഗത്തുനിന്നും പുക ഉയരുന്നതുകണ്ട് ഡ്രൈവർ വണ്ടി നിർത്തുകയായിരുന്നു. പിന്നാലെ കുട്ടികളെ ബസ്സിൽ നിന്നുമിറക്കി സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്ക് ഇല്ല. 25 കുട്ടികളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഫയർ ഫോഴ്സ് സ്ഥലത്തെത്തി തീ അണച്ചെങ്കിലും ബസ് പൂർണമായി കത്തി നശിച്ചു.
CONTENT HIGHLIGHT: school bus burnt at kallurkkad