Food

ഒരു വെറൈറ്റി പച്ച മുന്തിരി ജ്യൂസ് കുടിച്ചാലോ?

നല്ല തണുപ്പന്‍ പച്ച മുന്തിരി ജ്യൂസ് കുടിച്ചാലോ? വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒരു സ്പെഷ്യല്‍ പച്ച മുന്തിരി ജ്യൂസ് റെസിപ്പി നോക്കാം.

ആവശ്യമായ ചേരുവകള്‍

  • മുന്തിരി – ഒരു കപ്പ്
  • നാരങ്ങ – ഒരെണ്ണം
  • പുതിനയില – 10 എണ്ണം
  • ഉപ്പ് – കാല്‍ ടീസ്പൂണ്‍
  • പഞ്ചസാര – മൂന്ന് ടേബിള്‍ സ്പൂണ്‍
  • തണുത്ത വെള്ളം – ഒരു കപ്പ്

തയ്യാറാക്കുന്ന വിധം

മിക്സിയുടെ ജാറില്‍ മുന്തിരി, നാരങ്ങ, പുതിനയില, ഉപ്പ്, പഞ്ചസാര എന്നിവ നന്നായി അരച്ചെടുക്കുക. ഇതിലേക്ക് വെള്ളവും ചേര്‍ത്ത് അടിച്ച് എടുക്കാം. പഞ്ചസാര ഒഴിവാക്കി ഉപ്പ് മാത്രം വേണമെങ്കിലും ചേര്‍ക്കാം. ഐസ്‌ക്യൂബ് ആവശ്യമെങ്കില്‍ ചേര്‍ക്കാം. വെറൈറ്റി പച്ച മുന്തിരി ജ്യൂസ് തയ്യാര്‍.