ഉച്ചയ്ക്ക് ചോറിനൊപ്പം കഴിക്കാൻ മീൻ ഇല്ലെങ്കിൽ പിന്നെ ഒരു ഉഷാറില്ല അല്ലെ, ഒരു തോരൻ വെച്ചാലോ? കിടിലൻ സ്വാദിലൊരു നെത്തോലി തോരൻ.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
നെത്തോലി കഴുകി, വൃത്തിയാക്കി എടുക്കുക. തേങ്ങ തിരുമ്മിയത് മഞ്ഞള്‍, മുളകുപൊടി, കാന്താരിമുളക്, ചുമന്നുള്ളി, വെളുത്തുള്ളി, ഇഞ്ചി, കറിവേപ്പില എന്നിവ ചേര്‍ത്ത് ചതച്ചു എടുക്കുക. ഒരു മീന്‍ ചട്ടിയില്‍ / പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് (മീഡിയം ചൂട് മതി) രണ്ട്തണ്ട് കറി വേപ്പില അതുപോലെ വെച്ച്, അതിലേക്കു നെത്തോലി മീനും തേങ്ങ അരച്ചതും കുടം പുളിയും ഉപ്പും ആവശ്യത്തിനു വെള്ളവും ചേര്‍ത്ത് അടച്ച് വേവിക്കുക. ഇടക്ക് ഇളക്കാന്‍ മറക്കരുത് അല്ലെങ്കില്‍അടിക്കു പിടിച്ചു കരിഞ്ഞു പോകാന്‍ ഇടയുണ്ട്.
വെള്ളം നല്ലത് പോലെ വറ്റി കഴിഞ്ഞ് തീ അണക്കുക. അടുപ്പില്‍ നിന്ന് വാങ്ങി വെച്ചതിനു ശേഷം ഒരു സ്പൂണ്‍ വെളിച്ചെണ്ണ തോരന് മുകളില്‍ തൂവുക, ചട്ടി ഒന്ന് ചുറ്റിച്ച ശേഷം ഒരു അഞ്ചു മിനിറ്റ് അടച്ച് വെക്കുക. നെത്തോലി തോരന്‍ തയാറായി കഴിഞ്ഞു.