ഊണിനൊപ്പം ഒരു ടേസ്റ്റി ചിക്കന്‍കറി ഉണ്ടാക്കിയാലോ? വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ഒരു റെസിപ്പി.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ചിക്കന്‍ ചെറിയ കഷണങ്ങളായി അരിഞ്ഞ് ലേശം ഉപ്പ്, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് വേവിച്ച് എടുക്കുക. വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് ഇവ ചതച്ച് എടുക്കുക. ഒരു പാനില്‍ എണ്ണ ചൂടാക്കി സവാള, കറിവേപ്പില, തക്കാളി എന്നിവ വഴറ്റിയെടുക്കുക. ശേഷം, ചതച്ച കൂട്ട് ചേര്‍ത്ത് നന്നായി ഇളക്കി മൂപ്പിക്കുക. പച്ചമണം മാറിക്കഴിയുമ്പോള്‍ മഞ്ഞള്‍പ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് ഇളക്കുക. 5 മിനിട്ട് മൂടിവെച്ചതിനു ശേഷം നേരത്തെ വേവിച്ചു വെച്ച ചിക്കന്‍ ചേര്‍ക്കുക. നന്നായി ഇളക്കിയ ശേഷം വീണ്ടും 10 മിനിട്ട് മൂടി വെച്ച് വേവിക്കുക. ശേഷം ഒരു കപ്പ് തേങ്ങാപ്പാല്‍ ഒഴിച്ച് നന്നായി ഇളക്കി യോജിപ്പിക്കുക. ചിക്കന്‍ കറി തയ്യാര്‍.