വിയറ്റ്നാമീസ് വാഹന നിർമാതാക്കളായ വിൻഫാസ്റ്റ് ഇന്ത്യൻ വിപണിയിൽ എത്തി. 2025ലെ ഭാരത് മൊബിലിറ്റി എക്സ്പോയിൽ വാഹനം അവതരിപ്പിച്ചു. ഇത്തവണ മേളയിൽ 90 പുതിയ വാഹനങ്ങൾ ആണ് പുറത്തിറക്കിയത്. അന്താരാഷ്ട്ര വിപണിയിൽ ഇതിനോടകം തന്നെ ജനപ്രിയമായ VF 6, VF7, ഇന്ത്യയിലെ ഇലക്ട്രിക് കാർ വിപണിയെ കീഴ്പെടുത്തും എന്നാണ് പ്രതീക്ഷ.
VF6, VF7 എന്നിവ ഓൾ-ഇലക്ട്രിക് 5 സീറ്റർ എസ്യുവികളാണ്. 75.3 kWh ബാറ്ററി പാക്ക് ആഗോള വിപണിയിൽ ലഭ്യമാണ്. കമ്പനിയുടെ അവകാശവാദം അനുസരിച്ച്, ഒറ്റ ചാർജിൽ ഇത് 450 കിലോമീറ്റർ റേഞ്ച് നൽകുന്നു. വേരിയൻ്റിനെ ആശ്രയിച്ച്, സിംഗിൾ അല്ലെങ്കിൽ ഡ്യുവൽ-ഇലക്ട്രിക് മോട്ടോർ സജ്ജീകരണത്തോടെയാണ് VF7 വരുന്നത്. ഫ്രണ്ട് വീൽ ഡ്രൈവ് ഉപയോഗിച്ച് 201 bhp ഉം 310 Nm ടോർക്കും ആണ് ആദ്യത്തേത്.
ഡ്യുവൽ മോട്ടോർ സെറ്റപ്പ് ഓൾ-വീൽ ഡ്രൈവ് വേരിയൻ്റുകളോടെയാണ് വരുന്നത്. ഇത് 348 bhp കരുത്തും 500 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. രണ്ട് വേരിയൻ്റുകളിലും ബാറ്ററി പാക്ക് ഒന്നുതന്നെയാണ്. സിംഗിൾ മോട്ടോർ ഒറ്റ ചാർജിൽ 450 കിലോമീറ്റർ റേഞ്ച് നൽകുന്നു, ഡ്യുവൽ മോട്ടോർ 431 കിലോമീറ്റർ വരെ റേഞ്ച് നൽകുന്നു. 15 ഇഞ്ച് ഇൻഫോടെയ്ൻമെൻ്റ് ഡിസ്പ്ലേയാണ് വാഹനത്തിനുള്ളത്. ഇത് ലെവൽ-2 ADAS സ്യൂട്ടിനൊപ്പം വരുന്നു. 16 ഇഞ്ച്, 17 ഇഞ്ച് വീലുകളാണ് കാറിനുള്ളത്.