കൊണ്ടോട്ടി: സ്കൂട്ടറും പച്ചക്കറി ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വിമാനത്തിലെ ജീവനക്കാരി മരിച്ചു. ചന്തൂർ ബസാർ സ്വദേശിനി പ്രതീക്ഷ രാജേഷ് മാണ്ഡ്‌ലെ (22) ആണ് മരിച്ചത്. കരിപ്പുർ വിമാനത്താവളത്തിലെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ ജീവനക്കാരിയായിരുന്നു ഇവർ.
കൊണ്ടോട്ടി പൊലീസ് സ്റ്റേഷന് സമീപം കുറുപ്പത്ത് അരീക്കോട് ജംക്‌ഷനിലായിരുന്നു അപകടം. തമിഴ്നാട് ഒട്ടംചത്രത്തുനിന്നു കണ്ണൂരിലേക്കു പച്ചക്കറി കയറ്റിവന്നതായിരുന്നു മിനിലോറിയെന്നു പൊലീസ് പറഞ്ഞു.
CONTENT HIGHLIGHT: air india express crew member accident