ഉഗ്രൻ സ്വാദിലൊരു ചെമ്മീൻ റോസ്റ്റ് തയ്യാറാക്കിയാലോ? വളരെ രുചികരമായി എളുപ്പത്തിൽ തയ്യാറാക്കാവുന്ന ചെമ്മീൻ റോസ്റ്റ് റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
കഴുകി വൃത്തിയാക്കിയ ചെമ്മീനിലേക്ക് മഞ്ഞള്‍ പൊടി, മുളക് പൊടി, ഉപ്പ്, നാരങ്ങാ നീര് എന്നിവ ചേര്‍ത്തു കുറച്ചു നേരം വെക്കണം. വെളിച്ചെണ്ണയില്‍ പകുതി വേവിച്ചെടുക്കുക. ചെമ്മീന്‍ മാറ്റി അതേ പാനില്‍ തന്നെ ചെറിയ ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, ഉലുവ, ജീരകം എല്ലാം കൂടെ ഇട്ടു ചതച്ചു വെച്ച മിശ്രിതം ഇട്ടു വഴറ്റി അതിലേക്ക് തക്കാളി ചെറുതായി അരിഞ്ഞതും ചേര്‍ത്ത് വീണ്ടും നന്നായി വഴറ്റി എടുക്കുക.
ശേഷം കെച്ചപ്പ് ചേര്‍ത്ത് ഒന്നു കൂടെ വഴറ്റി അതിലേക്ക് പൊടികള്‍ എല്ലാം ചേര്‍ത്ത് യോജിപ്പിച്ചെടുക്കുക. ആവശ്യത്തിന് ഉപ്പും , കറിവേപ്പിലയും ചേര്‍ത്ത് കൊടുക്കാം. പകുതി വേവിച്ച ചെമ്മീനും ഇട്ട് അടച്ചു വെച്ച് 10 മിനുട്ട് വേവിച്ചെടുക്കുക. ചെമ്മീന്‍ റോസ്റ്റ് റെഡി.