വൈകുന്നേരം എന്തെങ്കിലും സ്പെഷ്യൽ തയ്യാറാക്കാൻ നോക്കുകയാലോ? എങ്കിൽ സ്വാദിഷ്ടമായ കൊത്തുപൊറാട്ട തയ്യാറാക്കിയാലോ? എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
തയാറാക്കുന്ന വിധം
ആദ്യം പൊറോട്ട ചെറുതായി മുറിച്ചെടുക്കണം. പിന്നീട് ഒരു ചട്ടിയില്‍ എണ്ണ ഒഴിച്ച് മുറിച്ച് വച്ച പൊറോട്ട മൊരിയിച്ചെടുക്കണം. മൊരിയിച്ചെടുത്ത പൊറോട്ട വേറൊരു പാത്രത്തിലേക്ക് മാറ്റണം. അതേ ചട്ടിയില്‍ കുറച്ച് എണ്ണ ഒഴിച്ച് ഇതിലേക്ക് സവാള, പച്ചമുളക്, കറിവേപ്പില, തക്കാളി എന്നിവ ചേര്‍ത്ത് നല്ലതു പോലെ വഴറ്റിയെടുക്കാം.
ശേഷം ഇതിലേക്ക് ഉപ്പ്, കുരുമുളക് പൊടി എന്നിവ ചേര്‍ക്കാം. മുട്ടയും തയാറാക്കി വച്ചിരിക്കുന്ന ചിക്കനും ചേര്‍ക്കണം. ഇവയെല്ലാം കൂടി നല്ലതു പോലെ മിക്‌സ് ആയി വരുമ്പോള്‍ ഇതിലേക്ക് മൊരിയിച്ച് വച്ചിട്ടുള്ള പൊറോട്ട കൂടി ചേര്‍ക്കണം. സ്വാദിനായി അല്‍പം മല്ലിയില കൂടി ചേര്‍ക്കാം. കൊത്തുപൊറോട്ട റെഡി..