Video

കേസിൽ നിർണായകമായത് ജ്യൂസ് ചലഞ്ച് വീഡിയോ : ഡിവൈഎസ്പി

ഷാരോൺ വധക്കേസിൽ പ്രതി ഗ്രീഷ്മക്ക് കോടതി തൂക്കുകയർ വിധിച്ചു. കാമുകനായ ഷാരോണിന് കഷായത്തിൽ കളനാശിനി കലർത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. കേസിൽ നിർണായകമായത് ജ്യൂസ് ചലഞ്ച് ആണെന്ന് ഡിവൈഎസ്പി ജോൺ വ്യക്തമാക്കി. അന്വേഷണത്തില്‍ ഏറ്റവും നിര്‍ണായകമായത് ഷാരോണ്‍ തന്നെ പകര്‍ത്തിയ വിഡിയോ ആയിരുന്നു. ആ വിഡിയോയില്‍ രണ്ട് ജ്യൂസ് ബോട്ടിലുകളും പിടിച്ച് ജ്യൂസ് ചലഞ്ച് നടത്തുന്ന ഗ്രീഷ്മയുടെ ദൃശ്യങ്ങള്‍ വ്യക്തമായിരുന്നു. അത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ആണ് കുറ്റം തെളിഞ്ഞത്.

ജ്യൂസ് വാങ്ങിയ കട കണ്ടുപിടിച്ച് കടക്കാരനെ സാക്ഷിയാക്കി. അന്നയാള്‍ പൊലീസിനോട് പറഞ്ഞ കാര്യങ്ങളെല്ലാം കോടതിയിലും പറഞ്ഞു. അത് കേസില്‍ വളരെ നിര്‍ണായകമായി എന്നും അന്വേഷണ ഉദ്യോഗസ്ഥൻ പറയുന്നു. ജ്യൂസ് ചലഞ്ച് പരാജയപ്പോട്ടപ്പോഴാണ് കഷായം ചലഞ്ച് ആരംഭിച്ചത് എന്നും ഡിവൈഎസ്പി ജോൺസൺ വ്യക്തമാക്കി.

അന്വേഷണ മികവിന് സംസ്ഥാന പൊലീസിനെ കോടതി അഭിനന്ദിച്ചു. ഈ കേസിൽ പൊലീസ് സമർത്ഥമായ അന്വേഷണമാണ് നടത്തിയതെന്ന് കോടതി വിധിയിൽ തന്നെ പ്രസ്താവിച്ചു. മാറിയ കാലത്തിന് അനുസരിച്ച് പൊലീസ് അന്വേഷണ രീതി മാറ്റിയെന്നും കോടതി പറഞ്ഞു.

Latest News