Food

കിടിലൻ രുചിയിൽ ഒരു ചിക്കൻ കുറുമ

ആവശ്യമായ ചേരുവകൾ

ചിക്കൻ 1 കിലോ
തേങ്ങ 1
പച്ചമുളക് ആവശ്യത്തിന്
മല്ലി ഇല
കറിവേപ്പില
അണ്ടിപരിപ്പ്
ജീരകം
സവാള 4 എണ്ണം
തക്കാളി 3 എണ്ണം
ഉപ്പ് ആവശ്യത്തിന്
വെളുത്തുള്ളി 8
മഞ്ഞൾ പൊടി
മല്ലിപൊടി
ചിക്കൻ മസാല

തയ്യാറാക്കുന രീതി

ആദ്യം കഷ്ണങ്ങളാക്കിയ ചിക്കൻ മല്ലി പൊടി, ചിക്കൻ മസാല, മഞ്ഞൾ പൊടി, ഉപ്പ് ഇവ എല്ലാം ചേർത്ത് മിക്സ്‌ ചെയ്ത് 1 കപ്പ് വെള്ളം ഒഴിച് അടുപ്പിൽ വയ്ക്കുക. ചിക്കൻ വെന്തുവരുമ്പോഴേക്കും തേങ്ങ , ജീരകം , പച്ചമുളക് 3 എണ്ണം ,
ഗരം മസാല പൊടി , മഞ്ഞൾ പൊടി, വെളുത്തുള്ളി, മല്ലി ഇല , അണ്ടിപരിപ്പ് എല്ലാം ചേർത്ത് അരച്ച്‌ വയ്ക്കുക. അതിനു ശേഷം സവാള കുറച്ച് എണ്ണ ഒഴിച് വയറ്റുക. അത് ഒരു ചുവപ്പ് കളർ ആകുമ്പോൾ പച്ചമുളക്, തക്കാളി ചേർത്ത് ഇളക്കുക. പിന്നീട് അരച്ച് വച്ച അരപ്പ് അതിൽ ഒഴിക്കുക. മിക്സ്‌ ആയതിന്‌ ശേഷം എല്ലാം ചിക്കനിൽ മിക്സ്‌ ചെയ്ത് കുറച്ച്‌ മല്ലി ഇല ഇട്ട് നന്നായി ഇളക്കുക. 10 മിനിറ്റ് കഴിഞ്ഞു അത് ഓഫ്‌ ചെയ്ത് കറി വേപ്പില കടുക്, വറ്റൽ മുളക് എന്നിവ ചേർത്ത് താളിക്കുക.

Latest News