Kerala

നിറത്തിൻ്റെ പേരിൽ അവഹേളിച്ചതിൽ മനംനൊന്ത് നവവധു ജീവനൊടുക്കിയ സംഭവം; വിദേശത്ത് നിന്നും നാട്ടിലെത്തിയ ഭർത്താവ് അറസ്റ്റിൽ | malappuram shahana case husband arrested

നിറത്തിൻ്റെ പേരിൽ ഭർത്താവ് നിരന്തരം മാനസികമായി ഉപദ്രവിച്ചുവെന്നാണ് കുടുംബത്തിൻ്റെ ആരോപണം

മലപ്പുറം: നിറത്തിൻ്റെ പേരിൽ അവഹേളിച്ചതിൽ മനംനൊന്ത് നവവധു ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. മൊറയൂർ സ്വദേശി അബ്‌ദുൽ വാഹിദ് ആണ് വിദേശത്ത് നിന്നും കണ്ണൂർ വിമാനത്താവളത്തിൽ എത്തിയപ്പോൾ അറസ്റ്റിലായത്.

കൊണ്ടോട്ടി സ്വദേശിനി ഷഹാന മുംതാസിനെ (19) ആണ് ഭർത്താവിൻ്റെ മാനസിക പീഡനത്തിന് പിന്നാലെ ആത്മഹത്യ ചെയ്തത്. നിറത്തിൻ്റെ പേരിൽ ഭർത്താവ് നിരന്തരം മാനസികമായി ഉപദ്രവിച്ചുവെന്നാണ് കുടുംബത്തിൻ്റെ ആരോപണം.

ഇതേ കാരണത്താൽ വിവാഹ ബന്ധം വേർപ്പെടുത്താൻ ഇയാൾ പെൺകുട്ടിയെ നിർബന്ധിച്ചുവെന്നാണ് കുടുംബത്തിൻ്റെ ആരോപണം. ഇംഗ്ലീഷ് ഭാഷയിൽ സംസാരിക്കാൻ കഴിയില്ലെന്ന് പറഞ്ഞും കുറ്റപ്പെടുത്തിയതായും കുടുംബം പറഞ്ഞിരുന്നു.

അബ്‌ദുൽ വാഹിദിനും മാതാപിതാക്കൾക്കും എതിരെയാണ് പെൺകുട്ടിയുടെ കുടുംബം ആരോപണം ഉയർത്തിയിരിക്കുന്നത്. 2024 മെയ് 27 ന് ആയിരുന്നു ഷഹാനയുടെ വിവാഹം. വിവാഹ ബന്ധം വേർപെടുത്തണമെന്ന് ആവശ്യപ്പെട്ടതോടെ പെൺകുട്ടി വളരെ മാനസിക പ്രയാസത്തിലായിരുന്നു. വിവാഹമോചിതയായ ശേഷം എന്ത് ചെയ്യുമെന്ന ആശങ്ക പെൺകുട്ടി കുടുംബത്തോട് പങ്കുവെച്ചിരുന്നു.

CONTENT HIGHLIGHT: malappuram shahana case husband arrested