Kerala

വിവാഹം കഴിഞ്ഞിട്ട് രണ്ട് മാസം; കൊല്ലത്ത് പത്തൊൻപതുകാരി തൂങ്ങി മരിച്ച നിലയിൽ | kollam young woman end her life

സ്വന്തം വീട്ടിലാണ് ഭർത്താവ് മാഹീനൊപ്പം ശ്രുതി താമസിച്ചിരുന്നത്

കൊല്ലം: പത്തൊൻപതുകാരിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കടയ്ക്കൽ പാട്ടിവളവ് സ്വദേശി ശ്രുതിയെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് മാസം മുൻപാണ് പെൺകുട്ടിയുടെ വിവാഹം നടന്നത്. വീട്ടുകാരുടെ സമ്മതമില്ലാതെ ശ്രുതി മാഹീനൊപ്പം പോകുകയായിരുന്നു.

അതിന് ശേഷം കടയ്ക്കലിലെ സ്വന്തം വീട്ടിലാണ് ഭർത്താവ് മാഹീനൊപ്പം ശ്രുതി താമസിച്ചിരുന്നത്. ഇന്നലെ രാത്രിയാണ് വീട്ടിലെ കിടപ്പുമുറിയിൽ ശ്രുതിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് പൊലീസെത്തി തുടര്‍ നടപടി സ്വീകരിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം പോസ്റ്റ്‍മോര്‍ട്ടത്തിനായി കൊണ്ടുപോകും. മരണകാരണം വ്യക്തമായിട്ടില്ലെന്നും അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ കടയ്ക്കൽ പൊലീസ് ആണ് അന്വേഷണം ആരംഭിച്ചത്.