Movie News

അവിരാച്ചൻ്റെ സ്വന്തം ഇണങ്ങത്തി ടീസർ, ട്രെയിലർ പ്രകാശനം – നടത്തി | Avirachan’s own melody

ചിത്രം ജനുവരി അവസാന വാരത്തിൽ എഫ്.എൻ. എന്റർടൈൻമെന്റ്സ് തീയറ്ററുകളിൽ എത്തിക്കും

ശൈലശ്രീ മീഡിയാ ക്രിയേഷൻസിൻ്റെ ബാനറിൽ ശൈലജ ശ്രീനിവാസൻ നിർമ്മിച്ച്
സോണി ജോസഫ് സംവിധാനം ചെയ്യുന്ന അവിരാച്ചൻ്റെ സ്വന്തം ഇണങ്ങത്തി എന്ന ചിത്രത്തിൻ്റെ ടീസർ , ട്രെയിലർ പ്രകാശനം ഇക്കഴിഞ്ഞ ദിവസം കോട്ടയം പ്രസ് ക്ലബ്ബിൽ വച്ച് മുൻ സാംസ്ക്കാരിക,ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, റബ്ബർ ബോർഡ് അംഗം എൻ ഹരി എന്നിവർ ചേർന്നു നിർവ്വഹിക്കുകയുണ്ടായി.
മുനിസിപ്പൽ കൗൺസിലർ അനിൽകുമാർ, മുൻ കൗൺസിലർ, പി.എൻ. കെ. പിള്ള’ , സി.എം.എസ്. കോളജ് മുൻരസതന്ത്ര വിഭാഗം പ്രൊഫസർ പി.സി. വർഗീസ്. , സംവിധായകൻ സോണി ജോസഫ്, നിർമ്മാതാവ് ശൈലജ ശ്രീനിവാസൻ, ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ അവിരാച്ചനെ അവതരിപ്പിക്കുന്ന ശ്രീനിവാസൻ നായർ എന്നിവരും, ചിത്രത്തിലെ മറ്റഭിനേതാക്കളുടേയും, അണിയറ പ്രവർത്തകരുടേയും, കലാ സാംസ്ക്കാരിക പ്രവർത്തകർ എന്നിവരുടെ സാന്നിദ്ധ്യവുമുണ്ടായിരുന്നു.
സമൂഹത്തിനു നന്മയുടെ സന്ദേശം നൽകുവാൻ സിനിമ ഒരു നല്ല മാധ്യമം ആണെന്നും ഈ സിനിമയുടെ ട്രെയ്ലറിൽ നിന്നും ഈ സിനിമയുടെ അണിയറ പ്രവർത്തകർ ഒരു നല്ല സന്ദേശം ആയിരിക്കും നൽകുവാൻ ഉദ്ദേശിച്ചുക്കുന്നതെന്നും ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ തന്റെ ആശംസ പ്രസംഗത്തിൽ പറഞ്ഞു. സമൂഹത്തിലെ അപചയവും അതിനു കാരണക്കാരായ കുറെ ആൾക്കാരും നമുക്ക് ചുറ്റും ഉണ്ടെന്നും അതിനുദാഹരണമാണമായി തന്നെ സന്ദര്ശിക്കുവാനെത്തിയ ഒരു വ്യക്തി വൃദ്ധനായ തന്റെ ഭാര്യ പിതാവിനെ ഒരു ഉപയോഗ ശൂന്യമായ വസ്തുവാണെന്ന മട്ടിൽ എവിടെയെങ്കിലും ഉപേക്ഷിക്കുന്നതിനായി സർക്കാരിൽ നിന്നും സഹായം ലഭിക്കുമോയെന്നു ചോദിച്ചതിനെ ഉദ്ധരിച്ചു കൊണ്ട് ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.

ശൈലജ ശ്രീനിവാസനും സോണി ജോസഫിനും മറ്റ ണിയറ പ്രവർത്തകർക്കും വിജയാശംസകൾ നേർന്ന അദ്ദേഹം കഥയും, സംഭാഷണവും ഗാനങ്ങളും മനു തൊടുപുഴയോടൊപ്പം തിരക്കഥയും നിർവഹിച്ചു ഈ ചിത്രത്തിലെ അവിരാച്ചനു ജീവൻ കൊടുത്തു ഇതൊരു സിനിമയാക്കാൻ ധൈര്യം കാണിച്ച അതിനു വേണ്ടി അതിർത്തി രക്ഷാസേനയിലെ ഡെപ്യൂട്ടി കമാണ്ടന്റ് പദവിയിലുള്ള ജോലി പോലും രാജി വച്ച ശ്രീനിവാസൻ നായർക്കും അതിനദ്ദേഹത്തിനു പൂർണ പിന്തുണ നൽകി ഈ ചിത്രം നിർമിച്ച ഭാര്യ ശൈലജ ശ്രീനിവാസനെയും അദ്ദേഹം അഭിനന്ദിച്ചു.

ജോലിയുടെ ഒരു വലിയ കാലയളവു മിച്ചമിണ്ടായിരുന്നിട്ടും കലയെ സ്നേഹിച്ച ശ്രീനിവാസൻ നായരുടെ ഏതാണ്ട് രണ്ടു പതിറ്റാണ്ടിന്റെ സിനിമ മോഹമാണ് ഈ ചിത്രത്തിലൂടെ സഫലമാകുന്നതെന്നും അത് കൊണ്ട് തന്നെ ഈ ചിത്രം പ്രേക്ഷകർ ഏറ്റെടുക്കുമെന്നും ചടങ്ങിൽ സംസാരിച്ച ശ്രീ എൻ ഹരി അഭിപ്രായപ്പെട്ടു.

അവിരാച്ചന്റെ സ്വന്തം ഇണങ്ങത്തിയുടെ അണിയറ പ്രവർത്തകർക്കു ചടങ്ങിൽ സംസാരിച്ച മുൻ മുനിസിപ്പൽ കൗൺസിലർ ശ്രീ പി. എൻ. കെ പിള്ള, സി. എം. എസ് കോളേജ് റിട്ടയേർഡ് പ്രൊഫസർ പി.സി വർഗീസ് എന്നിവർ ആശംസകൾ നേർന്നു.

ചിത്രം ജനുവരി അവസാന വാരത്തിൽ എഫ്.എൻ. എന്റർടൈൻമെന്റ്സ് തീയറ്ററുകളിൽ എത്തിക്കും.

content highlight : Avirachan’s own melody Teaser and trailer Release