India

യുവതിയുടെ വിവാഹവേദിക്ക് പുറത്ത് കാറിനുള്ളിൽ കാമുകന്റെ കത്തിക്കരിഞ്ഞ മൃതദേഹം; ജീവനൊടുക്കിയതാണെന്ന് കുടുംബം | 24 year old man noida

മാരുതി വാഗൺ ആർ കാറാണ് കത്തിനശിച്ചത്

നോയിഡ: കാമുകിയുടെ വിവാഹ വേദിക്ക് പുറത്ത് കാറിനുള്ളിൽ കാമുകന്റെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. നോയിഡ സ്വദേശിയായ ടാക്സി ഡ്രൈവർ അനിൽ (24) ആണ് കാറിനുള്ളിൽ തീ പടർന്ന് മരിച്ചത്. പ്രണയിച്ച യുവതി മറ്റൊരാളുമായി വിവാഹം ചെയ്തതിലെ മനോവിഷമം മൂലം അനിൽ ജീവനൊടുക്കിയതാണെന്നാണ് യുവാവിന്റെ കുടുംബം ആരോപിക്കുന്നത്.

കിഴക്കൻ ദില്ലിയിലെ ഗാസിപൂരിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. കാറിൽ തീ പടർന്ന് നിമിഷങ്ങൾക്കുള്ളിൽ സീറ്റിലിരുന്ന യുവാവിലേക്കും തീ പടരുകയായിരുന്നു. മാരുതി വാഗൺ ആർ കാറാണ് കത്തിനശിച്ചത്.

യുവാവ് പ്രണയത്തിലായിരുന്നു യുവതിയുമായുള്ള വിവാഹത്തിന് യുവതിയുടെ പിതാവ് സമ്മതിച്ചിരുന്നില്ല. ഇതിന് പിന്നാലെ ശനിയാഴ്ച യുവതിയുടെ വിവാഹം നടന്നിരുന്നു. ഈ വിവാഹ വേദിക്ക് വെളിയിലാണ് അനിലുണ്ടായിരുന്ന കാറിൽ തീ പടർന്നത്. രാത്രി 11 മണിയോടെയാണ് കാർ തീ പിടിച്ച് കത്തിക്കരിഞ്ഞത്. സമീപത്തുണ്ടായിരുന്നവർ കാറിന്റെ ചില്ല് തകർത്ത് യുവാവിനെ പുറത്ത് എടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തിരിച്ചറിയാൻ സാധിക്കാത്ത രീതിയിൽ കത്തിക്കരിഞ്ഞ നിലയിലാണ് യുവാവിന്റെ മൃതദേഹമുണ്ടായിരുന്നതെന്നാണ് കിഴക്കൻ ദില്ലി ഡെപ്യൂട്ടി കമ്മീഷണർ അഭിഷേക് ദാനിയ വിശദമാക്കിയത്. യുവാവിനെ ലാൽ ബഹാദൂർ ശാസ്ത്രി ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ആശുപത്രി അധികൃതർ മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസ് എടുത്തിട്ടുണ്ട്. കേസിലെ എല്ലാ ദുരൂഹതകളും നീക്കുമെന്നും ഡെപ്യൂട്ടി കമ്മീഷണർ വിശദമാക്കി.

പിതാവ് യുവാവുമായുള്ള ബന്ധത്തിന് എതിര് നിന്നതോടെ അനിലിന്റെ കാമുകി മറ്റൊരു വിവാഹത്തിന് സമ്മതം മൂളുകയായിരുന്നു. ഈ വിവാഹം നടന്നുകൊണ്ടിരിക്കെയാണ് വിവാഹവേദിക്ക് പുറത്ത് കാറിന് തീ പിടിച്ചത്.

CONTENT HIGHLIGHT: 24 year old man noida

Latest News