കൂത്താട്ടുകുളം നഗരസഭയിലെ നാടകീയ സംഭവങ്ങളിൽ സിപിഎമ്മിനെതിരേ ശക്തമായ വിമർശനവുമായി കൗൺസിലർ കലാ രാജു. തന്നെ തട്ടിക്കൊണ്ടുപോയിട്ടില്ലെന്ന സി.പി.എം വാദത്തെ തള്ളിയ കലാ രാജു ജീവിതകാലം മുഴുവന്‍ പാര്‍ട്ടിയോടൊപ്പം ചെലവഴിച്ച എനിക്ക് കിട്ടിയ സമ്മാനമായിട്ടാണ് ഇതിനെ കണക്കാക്കുന്നത് എന്നും പറഞ്ഞു. കൂടാതെ ഇനി പാർട്ടിയുമായി സംസാരിക്കാനില്ലെന്നും കലാ വ്യക്തമാക്കി.
പൊതുജനം കഴുതയല്ലെന്ന് മനസിലാക്കണം. ഇത്രയും ജനങ്ങള്‍ക്കിടയില്‍ നിന്ന് എന്റെ മുടിക്കുത്തില്‍ പൊക്കിപിടിച്ച് വലിച്ച് കഴുത്തില്‍ കുത്തിപിടിക്കുകയും അവളെ വണ്ടിയിലേക്കെറിയടാ എന്ന് പറയുന്നതും വൈസ് ചെയര്‍മാന്‍ സണ്ണി കുര്യാക്കോസാണ്. അവര്‍ എന്നെ ആനയിച്ച് ചെയര്‍പേഴ്‌സന്റെ സീറ്റില്‍ കൊണ്ടിരിത്തിക്കൊണ്ടുപോയതല്ല. കോണ്‍ഗ്രസ് പണം നല്‍കിയിട്ടുണ്ടെങ്കില്‍ അതിന്റെ തെളിവ് കാണിക്കട്ടെ. ഒരു പാര്‍ട്ടിയില്‍ നിന്നും പണം വാങ്ങിയിട്ടില്ല. ഇതുവരെ അധ്വാനിച്ചാണ് ജീവിച്ചത്. ആരുടെയും ഔദാര്യം നേടിയിട്ടില്ല. കലാ രാജു പറഞ്ഞു.
ജീവിതകാലം മുഴുവന്‍ പാര്‍ട്ടിയോടൊപ്പം ചെലവഴിച്ച എനിക്ക് കിട്ടിയ സമ്മാനമായിട്ടാണ് ഇതിനെ കണക്കാക്കുന്നത്. പാര്‍ട്ടിയുമായി എന്തിന് സംസാരിക്കണം? അവര്‍ക്ക് അവസരം കൊടുത്തിട്ടുപോലും സംസാരിക്കാന്‍ തയ്യാറാകാതെ അവഹേളിക്കുകയാണ് ചെയ്തത്. അവരോട് ഒന്നും സംസാരിക്കാനില്ലെന്നും കലാ രാജു വ്യക്തമാക്കി. കൂടാതെ മക്കളെ യുഡിഎഫ് ബന്ദികളാക്കിയെന്ന ആരോപണവും അവർ നിഷേധിച്ചു.
പോലീസിന്റെ സാന്നിധ്യത്തില്‍ യുഡിഎഫിന്റെ വനിതാ കൗണ്‍സിലര്‍മാരെയടക്കം ആക്രമിക്കുകയും ചെയര്‍പേഴ്‌സന്റെ വാഹനത്തില്‍ സിപിഐഎം കൗണ്‍സിലര്‍ കല രാജുവിനെ കടത്തിക്കൊണ്ടു പോവുകയുമായിരുന്നു. തങ്ങളുടെ ജീവന് ഭീഷണി ഉണ്ടെന്ന് കാണിച്ച് പോലീസില്‍ പരാതിപ്പെട്ടിരുന്നുവെങ്കിലും തങ്ങളുടെ ജീവന് ഭീഷണി ഉണ്ടെന്ന് കാണിച്ച് പോലീസില്‍ പരാതിപ്പെട്ടിരുന്നുവെങ്കിലും തങ്ങള്‍ക്ക് നേരെ അക്രമം ഉണ്ടായപ്പോള്‍ പോലീസ് നോക്കി നില്‍ക്കുകയായിരുന്നു എന്നാണ് യുഡിഎഫ് പ്രവര്‍ത്തകരുടെ ആരോപണം.
STORY HIGHLIGHT: councilor kala raju against cpm