രുചികരമായ കേക്ക് അന്വേഷിച്ച് ഇനി ബേക്കറിയിൽ പോകേണ്ട വീട്ടിൽ തന്നെ ബേക്ക് ചെയ്തോളൂ.
ചേരുവകൾ
ഏത്തപ്പഴം- 2
ഗോതമ്പു പൊടി- 1 1/2 കപ്പ്
ബേക്കിങ് പൗഡർ- 1 ടേബിൾ സ്പൂൺ
ബേക്കിങ് സോഡ- 1 ടേബിൾ സ്പൂൺ
ജാതിക്ക പൊടിച്ചത്- 1/2 ടീസ്പൂൺ
കറുവാപ്പട്ട പൊടിച്ചത്- 1/2 ടീസ്പൂൺ
ഉപ്പ്- 1/4 ടീസ്പൂൺ
ശർക്കര- 3/4 കപ്പ്
വാനില എസ്സെൻസ്- 1 ടേബിൾ സ്പൂൺ
വെജിറ്റബിൾ ഓയിൽ- 1/2 കപ്പ്
തൈര്- 1 കപ്പ്
തയ്യാറാക്കുന്ന വിധം
ഒരു ബൗളിൽ ഒന്നര കപ്പ് ഗോതമ്പ് പൊടിയെടുക്കുക.
അതിലേക്ക് ഒരു ടേബിൾസ്പൂൺ ബേക്കിങ് പൗഡറും ഒരു ടേബിൾസ്പൂൺ ബേക്കിങ് സോഡയും, അര ടീസ്പൂൺ ജാതിക്ക പൊടിച്ചതും കാൽ ടീസ്പൂൺ ഉപ്പും ചേർത്തിളക്കാം.
അര ടീസ്പൂൺ കറുവാപ്പട്ട പൊടിച്ചതും അതിലേക്കു ചേർക്കുക.
പൊടികൾ ചേർത്തിളക്കിയ ഗോതമ്പ് അരിച്ചെടുക്കാം.
ഒരു ബൗളിൽ ഒരു കപ്പ് തൈരും അര കപ്പ് വെജിറ്റബിൾ എണ്ണയും ചേർത്ത് യോജിപ്പിക്കാം.
നന്നായി പഴുത്ത രണ്ട് ഏത്തപ്പഴത്തിലേക്ക് മുക്കാൽ കപ്പ് ശർക്കര പൊടിച്ചതു ചേർത്ത് അരച്ചെടുക്കാം.
ഇതിലേക്ക് എണ്ണ ചേർത്ത തൈര് ഒഴിക്കുക.
ഒരു ടേബിൾസ്പൂൺ വാനില എസ്സെൻസ് അതിൽ ചേർത്തിളക്കാം.
അരിച്ചെടുത്ത പൊടി കൂടി ഇതിലേക്കു ചേർത്തിളക്കി യോജിപ്പിച്ചോളൂ.
കുക്കറിനുള്ളിൽ വയ്ക്കാൻ പറ്റിയ പാത്രത്തിലേക്ക് ഈ മിശ്രിതം മാറ്റാം.
കുക്കറിൻ്റെ വാഷറും, വിസിലും മാറ്റിയതിനു ശേഷം അടുപ്പിൽ വച്ച് 5 മിനിറ്റ് പ്രീ ഹീറ്റ് ചെയ്യുക.
ശേഷം അതിനുള്ളിലേക്ക് പാത്രം ഇറക്കി വയ്ക്കാം.
കേക്ക് വെന്തതിനു ശേഷം തുറന്ന് മറ്റൊരു പാത്രത്തിലേയ്ക്കു മാറ്റാം.
content highlight: cake-without-oven