Recipe

ചൂര മീൻ അച്ചാർ, ആഹാ എന്താ രുചി !| fish-pickle-kerala-style-recipe

മലയാളികളിൽ അച്ചാറിനോട് താൽപ്പര്യമില്ലാത്തവർ കുറവായിരിക്കും. മാങ്ങയും, നാരങ്ങയും മാത്രമല്ല ഇപ്പോൾ മീൻ അച്ചാറും വൈറലാണ്.

 

ചേരുവകൾ

ചൂര മീൻ
മുളുകപൊടി
ഉപ്പ്
മഞ്ഞൾപ്പൊടി
ഗരംമസാല
ഉലുവപ്പൊടി
വെളിച്ചെണ്ണ
നല്ലെണ്ണ
കടുക്
ഉലുവ
കറിവേപ്പില
വെളുത്തുള്ളി
ഇഞ്ചി
പച്ചമുളക്
കായപ്പൊടി
വിനാഗിരി

തയ്യാറാക്കുന്ന വിധം

ചൂര മീൻ നന്നായി കഴുകി വൃത്തിയാക്കി ചെറിയ കഷ്ണങ്ങളായി മുറിക്കുക.
അതിലേക്ക് അൽപ്പം ഉപ്പും, മഞ്ഞൾപ്പൊടിയും, മുളകുപൊടിയും, ഗരംമസാലയും, ഉലുവപ്പൊടിയും ചേർത്തിളക്കി യോജിപ്പിച്ച് മാറ്റി വയ്ക്കാം.
ഒരു പാൻ അടുപ്പിൽ വച്ച് വറുക്കാൻ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കാം.
അതിലേക്ക് മസാല പുരട്ടിയ ചൂര മീൻ കഷ്ണങ്ങൾ ചേർത്ത് വറുത്തോളൂ.
മീൻ കഷ്ണങ്ങൾ വറുത്ത് മാറ്റി വയ്ക്കാം.
മറ്റൊരു പാനിൽ അൽപ്പം നല്ലെണ്ണ ഒഴിക്കാം.
കുറച്ച് കടുകും, ഉലുവയും ചേർത്ത് പൊട്ടിക്കുക.
ചെറുതായി അരിഞ്ഞ ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് വഴറ്റാം.
കറിവേപ്പിലയും പച്ചമുളക് അരിഞ്ഞതും ചേർത്ത് വേവിക്കാം.
കായപ്പൊടിയും അൽപ്പം വിനാഗിരിയും കൂടി ചേർത്തിളക്കാം.
ഇവ വഴറ്റിയെടുത്ത് വറുത്തെടുത്ത മീൻ ചേർത്തിളക്കി യോജിപ്പിക്കാം.
ഉപ്പ് ആവശ്യത്തിനില്ലെങ്കിൽ അടുപ്പിൽ നിന്നും മാറ്റുന്നതിനു മുമ്പായി ചേർക്കാം.
വൃത്തിയാക്കിയ ഈർപ്പമില്ലാത്ത പാത്രത്തിലേക്കു മാറ്റി അച്ചാർ സൂക്ഷിക്കാം

content highlight: fish-pickle-kerala-style-recipe