ചേരുവകൾ
ബീഫ് 500ഗ്രാം
ചെറിയ ഉള്ളി 150ഗ്രാം
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 1.5ടേബിൾ സ്പൂൺ
മല്ലി പൊടി ഒന്നര ടേബിൾ സ്പൂൺ
മുളക് പൊടി 1ടേബിൾ സ്പൂൺ
മഞ്ഞൾ പൊടി അര t സ്പൂൺ
ഉപ്പ് പാകത്തിന്
കുരുമുളക് പൊടി 1t സ്പൂൺ
പച്ച മുളക് 4എണ്ണം
കറിവേപ്പില 2തണ്ട്
തയ്യാറാക്കുന്ന വിധം
ബീഫും ബാക്കി ചേരുവകളും ഒരു കുക്കറിൽ ഇട്ട് 2ടേബിൾ സ്പൂൺ വെളിച്ചെണ്ണയും ചേർത്ത് നന്നായി കുഴച്ചു 2കപ്പ് വെള്ളവും കൂടെ ചേർത്ത് നന്നായി വേവിച്ചെടുക്കുക, വെന്തതിന് ശേഷം ഒരു ചീന ചട്ടി അടുപ്പത്ത് വെച്ച് 4ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ഒരു 5ചെറിയ ഉള്ളി ചെറുതാക്കി അരിഞ്ഞത് ചേർത്ത് മൂപ്പിക്കുക, അതിലേക്ക് വേവിച്ചു വെച്ച ബീഫ് ചേർത്ത് കൊടുത്ത് ഒന്ന് ഇളക്കി കൊടുക്കുക, മുകളിൽ കാൽ t സ്പൂൺ ഗരം മസാല വിതറി കൊടുക്കുക 2തണ്ട് കറിവേപ്പില ഇട്ട് കൊടുക്കുക, നന്നായി അടച്ചു വെച്ച് അര മണിക്കൂർ കഴിഞ്ഞു സെർവ് ചെയ്യാം